Monday, December 23, 2024

HomeMain Storyഗൾഫിൽ കനത്ത മഴ തുടരുന്നു; ദുബായ് വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറി; കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള...

ഗൾഫിൽ കനത്ത മഴ തുടരുന്നു; ദുബായ് വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറി; കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

spot_img
spot_img

കൊച്ചി: ദുബായ് വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി ‘യുഎഇയി പ്രതികൂലകാലാവസ്ഥ തുടരുകയാണ്.

കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബായി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. . ഇന്നലെ 45 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഒമാനിലും യുഎഇയിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. . വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. ഒമാനില്‍ മഴയില്‍ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിര്‍ദേശം. സ്‌കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments