Wednesday, March 12, 2025

HomeObituaryഫ്രാൻസിസ് ജോസഫ് (78) യോങ്കേഴ്സിൽ അന്തരിച്ചു

ഫ്രാൻസിസ് ജോസഫ് (78) യോങ്കേഴ്സിൽ അന്തരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്:യോങ്കേഴ്‌സിൽ ഫ്രാൻസിസ് ജോസഫ് (രാജു കാക്കിരി) അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു പ്രായം. അനേക കാലം ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്ത അദ്ദേഹം സഹധർമ്മിണി എമിൽഡയോടൊപ്പം റിട്ടയർമെന്റ് ജീവിതം നയിക്കുകയായിരുന്നു.

റോഡ്നീ, റെൻസിൽ എന്നിവർ മക്കളും ക്രിസ്, മേരിയാൻ എന്നിവർ മരുമക്കളും റിയ, റെയ്‌ന, റെയാൻ, റിഷേൽ എന്നിവർ ചെറുമക്കളുമാണ്. സഹോദരങ്ങൾ ഫിലോമിന ബെൻ കൊച്ചീക്കാരൻ, സിസിലി വിൻസെന്റ് (യോങ്കേഴ്‌സ്), ജോജി കാസ്‌പെർ (കേരളം), പരേതയായ സിസ്റ്റർ എലിസബേത് പീറ്റർ. ആലപ്പുഴ ജില്ലയിലെ അർത്തുങ്കലാണ് ജന്മദേശം.

ന്യൂ യോർക്ക് ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയിൽ സജീവ പ്രവർത്തകനായിരുന്ന ഫ്രാൻസിസ് ജോസെഫ് ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃ സമിതിയിൽ രണ്ടുവർഷം വളരെ ആല്മാർഥവും ഫലപ്രദവുമായ സേവനം ചെയ്തിട്ടുണ്ട്.

പരേതന്റെ മൃതദേഹത്തിന്റെ വേക് സെർവിസ് യോങ്കേഴ്‌സ് ഫ്ലിൻ മെമ്മോറിയൽ ഹോമിൽ (1652 സെൻട്രൽ പാർക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂ യോർക്ക് 10710) ഏപ്രിൽ 20, ശനിയാഴ്ച്ച വൈകീട്ട് 4 മുതൽ 8 വരെയായിരിക്കും. സംസ്കാരം കേരളത്തിൽ അർത്തുങ്കൽ ബസിലിക്ക പാരിഷ് സ്‌മിറ്ററിയിൽ ആയിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments