Monday, December 23, 2024

HomeCinema'ഓസ്കർ പുരസ്കാരം നേടിയ 'ജയ് ഹോ' ഗാനം ചിട്ടപ്പെടുത്തിയത് എ.ആർ.റഹ്മാൻ അല്ല'; വെളിപ്പെടുത്തലുമായി രാം ഗോപാൽ...

‘ഓസ്കർ പുരസ്കാരം നേടിയ ‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എ.ആർ.റഹ്മാൻ അല്ല’; വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ

spot_img
spot_img

സംഗീത സംവിധായകൻ എ ആർ റഹ്മാന് ഓസ്കർ പുരസ്കാരം നേടിക്കൊടുത്ത ‘സ്ലം ഡോഗ് മില്യണയർ’ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ ഗാനം യഥാർത്ഥത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ രാം ഗോപാൽ വർമ. യഥാർത്ഥത്തിൽ ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ആ പാട്ട് ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമയുടെ ആരോപണം.‘‘2008ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ ‘യുവരാജ്’ എന്ന സിനിമയ്ക്കായാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് ഇതു ചെയ്തത്. പാട്ടൊരുക്കുന്ന വേളയിൽ റഹ്മാൻ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ് എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അദ്ദേഹം തിരക്ക് കൂട്ടിയതിനാൽ റഹ്മാൻ പാട്ട് ചിട്ടപ്പെടുത്താൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു’’- രാം ഗോപാൽ വർമ പറഞ്ഞു.

കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ, സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്ക് നൽകിയതെന്നറിഞ്ഞപ്പോൾ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചുവെന്നും അഭിമുഖത്തില്‍ രാം ഗോപാൽ വർമ പറഞ്ഞു. എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു കയർത്ത സംവിധായകന് മഹത്തായ മറുപടിയാണ് റഹ്മാൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

‘‘സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കുവേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്ന് ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. എന്റെ ഡ്രൈവറിന് പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’’- എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നു രാം ഗോപാൽ വർമ പറഞ്ഞു.

2009ലാണ് ‘സ്ലം ഡോഗ് മില്യണയർ’ പുറത്തിറങ്ങിയത്. ഗുൽസാർ, തൻവി എന്നിവർ ചേർന്നായിരുന്നു ഗാനരചന. എ ആർ റഹ്മാൻ, സുഖ്‌വിന്ദർ സിങ്, തൻവി, മഹാലക്ഷ്മി അയ്യർ, വിജയ് പ്രകാശ് എന്നിവർ ചേർന്നു ഗാനം ആലപിച്ചു. പാട്ടൊരുക്കുന്ന വേളയിൽ കോവിഡ് ലോക്ഡൗണിന് സമാനമായ സാഹചര്യമായിരുന്നുവെന്നും താൻ ലണ്ടനിലും ഗാനരചയിതാക്കളും ഗായകരും മറ്റു പല ഇടങ്ങളിലുമായിരുന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. 2009ൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് ‘ജയ് ഹോ’ ഓസ്കർ നേടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments