Monday, December 23, 2024

HomeWorldസ്വിറ്റ്സർലണ്ടിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ ദമ്പതികൾക്ക് ലഭിച്ചത് 1.2 കോടി രൂപയുടെ ഫോൺ ബില്ല്

സ്വിറ്റ്സർലണ്ടിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ ദമ്പതികൾക്ക് ലഭിച്ചത് 1.2 കോടി രൂപയുടെ ഫോൺ ബില്ല്

spot_img
spot_img

സ്വിറ്റ്സർലൻഡിൽ അവധിക്കാലം ആഘോഷിക്കാൻ പോയ ദമ്പതികൾക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള റെനെ റെമണ്ട് എന്നയാളും ഭാര്യ ലിൻഡയും അവരുടെ ജന്മനാടായ സ്വിറ്റ്സർലൻഡിലേക്കാണ് ഇത്തവണ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാനായി പോയത്. എന്നാൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അവർക്ക് ലഭിച്ച ഫോൺ ബില്ല് കണ്ട് ഇരുവരും അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. ഏകദേശം 1.20 കോടി രൂപ (143,000 ഡോളർ) അടക്കണമെന്നാണ് മൊബൈൽ കണക്ഷൻ ഓപ്പറേറ്റർ ദമ്പതികളെ അറിയിച്ചത്.

തങ്ങളുടെ അവധിക്കാലം മികച്ച രീതിയിൽ ആഘോഷിച്ചാണ് ദമ്പതികൾ ഫ്ലോറിഡയിലേക്ക് തിരിച്ചെത്തിയത്. കൂടാതെ ഇതിനു മുൻപും അവർ സ്വിറ്റ്സർലാൻഡിലേക്ക് പോയിട്ടുണ്ട്. അപ്പോഴൊന്നും സംഭവിക്കാത്ത ഒരു പ്രശ്നമായിരുന്നു ഇത്തവണ അവരെ കാത്തിരുന്നത്. ഫോൺ ബില്ല് ലഭിച്ചതിനെ തുടർന്ന് പിന്നീട് അന്വേഷിച്ചപ്പോൾ ഇരുവരും ഉപയോഗിച്ച മൊബൈൽ ഡാറ്റയുടെ റോമിങ് നിരക്കായാണ് ഈ വൻ തുക അടയ്ക്കാൻ ആവശ്യപ്പെട്ടത് എന്നും വ്യക്തമായി.

ദമ്പതികൾ, അവരുടെ സ്വിറ്റ്സർലാൻഡ് സന്ദർശനത്തിനിടെ ഫോണിൽ നിരവധി ചിത്രങ്ങൾ എടുത്ത് രാജ്യത്തിന് പുറത്തുള്ള അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കിട്ടരുന്നു. ഇതാണ് പണിയായി മാറിയത്. ഫ്ലോറിഡയിൽ വന്നതിന് ശേഷം ടി-മൊബൈൽ സർവീസ് ഓപ്പറേറ്ററിൽ നിന്ന് ഭർത്താവായ റെമണ്ടിന് , അവർ അടക്കേണ്ട തുക സംബന്ധിച്ചുള്ള ബില്ലുകളും ലഭിച്ചു. 143 ഡോളറാണ് (ഏകദേശം 12,000 രൂപ) അടക്കേണ്ടത് എന്നായിരുന്നു ആദ്യം കരുതിയതെന്നും റെമണ്ട് പറഞ്ഞു.

എന്നാൽ യൂറോപ്പിൽ ആയിരുന്നപ്പോൾ റെമണ്ട് 9.5 ജിബി ഡാറ്റ ഉപയോഗിച്ചതായി ഫോൺ ബില്ലിൽ അവകാശപ്പെടുന്നു. സാധാരണയായി 5 മുതൽ 10 ജി ബി ഡാറ്റയ്ക്ക് വലിയ നിരക്ക് വരുന്നില്ലെങ്കിലും റോമിംഗ് സമയത്ത് ഉപയോഗിച്ചതിനാലാണ് ഓരോ ദിവസവും ആയിരക്കണക്കിന് ഡോളർ വീതം അദ്ദേഹത്തിന് ചെലവായത്. എന്തായാലും സംഭവത്തിൽ ഇപ്പോൾ ദമ്പതികൾ നിയമസഹായം തേടിയിരിക്കുകയാണ്. ഇതിനായി അവർ ഒരു അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. അദ്ദേഹം ടി -മൊബൈലിന്റെ പ്രസിഡണ്ടിന് ഇത് സംബന്ധിച്ച ഒരു കത്തും നൽകി. എന്നാൽ ഇതിനോട് മൊബൈൽ സേവന ദാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments