Monday, December 23, 2024

HomeAmericaഅമേരിക്കന്‍ നഗരങ്ങള്‍ പ്രളയ ഭീതിയില്‍: ടെക്‌സാസിലും ഹൂസ്റ്റണിലും അതിശക്തമഴയും മിന്നല്‍ പ്രളയ സാധ്യതയും

അമേരിക്കന്‍ നഗരങ്ങള്‍ പ്രളയ ഭീതിയില്‍: ടെക്‌സാസിലും ഹൂസ്റ്റണിലും അതിശക്തമഴയും മിന്നല്‍ പ്രളയ സാധ്യതയും

spot_img
spot_img

ടെക്‌സസ്: യുഎസിലെ ഹൂസ്റ്റണ്‍, ടെ്കസാസ് മേഖലകള്‍ പ്രളയഭീതിയില്‍. അതിശക്തമായി പെയ്തിറങ്ങിയ മഴ ഹൂസ്റ്റണ്‍ നഗരത്തില്‍ വെള്ളപ്പൊക്ക സാധ്യതയിലേക്കാണ് നീങ്ങുന്നത്. ടെക്‌സസില്‍ തുടങ്ങിയ മഴയും ഇടിമിന്നലും മറ്റു പ്രദേശങ്ങളിലേക്കു കൂടി വ്യാപിക്കുകയാണിപ്പോള്‍.

ഹൂസ്റ്റണ്‍ മേഖലയില്‍ രൂക്ഷമായ വെള്ളപ്പൊക്ക സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കല്പിക്കുന്നത്.

തെക്കുകിഴക്കന്‍ ടെക്‌സസിലും ലൂസിയാനയിലും ശക്തമായ മഴ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയാണുള്ളത്. തെക്കുകിഴക്കന്‍ ടെക്‌സാസിന്റെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച എട്ടു സെന്റീമീറ്റര്‍ വരെ പെയ്തതിറങ്ങിയതിനാല്‍ പ്രളത്തിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. ഈ മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നു.

സംസ്ഥാനത്ത് പ്രതികൂലമായ സാഹചര്യമാണുള്ളതെന്നു ഗവര്‍ണര്‍ ഗ്രെ ആബട്ട് അറിയിച്ചു.

‘ടെക്‌സസില്‍ വെള്ളപ്പൊക്കവും പ്രതികൂല കാലാവസ്ഥയും തുടരുന്ന പശ്ചാത്തലത്തില്‍ 59 കൗണ്ടികളില്‍ കൂടി ദുരന്തസാഹചര്യ പ്രഖ്യാപനം നടത്തിയതായി ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു. ”അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ സുരക്ഷിതമായ ഇടങ്ങളില്‍ താമസിക്കണമെന്നും സംസ്ഥാന പ്രാദേശിക ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments