Thursday, December 19, 2024

HomeNewsKeralaമുഖ്യമന്ത്രി കുടുംബ സമേതം ഇന്തോനേഷ്യയിൽ

മുഖ്യമന്ത്രി കുടുംബ സമേതം ഇന്തോനേഷ്യയിൽ

spot_img
spot_img

ജക്കാർത്ത: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം സ്വകാര്യ സന്ദർശനത്തിനായി ഇന്തോനേഷ്യയിലെത്തി. ഈ മാസം 12 വരെ ഇന്തോനേഷ്യയിൽ തുടരുന്ന മുഖ്യമന്ത്രി അവിടെ നിന്ന് സിംഗപൂരിലേക്ക് പോകും. സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണയും ഭര്‍ത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും വിദേശയാത്രയിലൊപ്പമുണ്ട്.. യുഎഇ, ഇ ന്തോനേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടാകും. പിന്നീട് സിങ്കപ്പൂരിലേയ്ക്ക് പോകും. 18 വരെ സിങ്കപ്പൂരിലായിരിക്കും. തിരിച്ച് അന്ന് രാത്രിയോടെ ദുബൈയിലെത്തും.

19 മുതല്‍ 21 വരെ അദ്ദേഹം ദുബൈയില്‍ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര പുറപ്പെട്ടത്. മുഹമ്മദ് റിയാസും ഭാര്യയും യുഎഇ യിലേക്കാണ് ആദ്യം പോയത്. ആറാം തിയതിയോടെ ഇരുവരും ഇന്തോനേഷ്യയിലെത്തും.

ആറുമുതല്‍ 12 വരെ മുഖ്യമന്ത്രിയും ഭാര്യയും ചെറുമകനും ഇന്തോനേഷ്യയിലുണ്ടാകും. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാവരുടെയും യാത്ര ഒരുമിച്ചാണ്. 12 മുതല്‍ 18 വരെയാണ് സിങ്കപ്പൂര്‍ സന്ദര്‍ശനം. 19ന് യുഎഇയിലേക്ക് പോകും. 21 വരെയാണ് യാത്ര.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments