ബീജിംഗ്: ചൈനീസ് ഉത്പന്നങ്ങള്‍ എന്നു പണ്ടു കേട്ടാല്‍ അത് ഡ്യൂപ്ലിക്കേറ്റ് എന്ന ഒരു ചിന്തയായിരുന്നു ഓരോരുത്തരിലും പെട്ടെന്ന് ഉണ്ടായിരുന്നത്. അത് ശരിവയെക്കുന്ന തരത്തില്‍ നായയെ പെയിന്റടിച്ച് ഡ്യൂപ്ലിക്കേറ്റ് പാണ്ടയായി പ്രദര്‍ശിപ്പിച്ച് പൊല്ലാപ്പ് പിടിച്ചിരിക്കയാണ് ചൈനയിലെ ഒരു മൃഗശാല അധികൃതര്‍. ചൗചൗ ഇനത്തില്‍പ്പെട്ട
ചൗചൗ ഇനത്തില്‍പെട്ട നായക്കുട്ടികളുടെ രോമം വെട്ടി ഒതുക്കി കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് അധികൃതര്‍ ഡ്യൂപ്ലിക്കെറ്റ് പാണ്ടകളെ ഇറക്കിയത്. മൃഗശാല അധികൃതരുടെ കള്ളക്കളി കൈയോടെ സന്ദര്‍ശകര്‍ പിടികൂടിയതോടെ എന്തു പറയണമെന്നറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് അധികൃതര്‍.
ദിവസങ്ങളോളം നായയെ പെയിന്റ് അടിച്ച് പാണ്ടയാി പ്രദര്‍ശിപ്പിച്ചു.
പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാത്ത വിധം ചൗചൗ ഇനത്തില്‍പെട്ട നായക്കുട്ടികളുടെ രോമം വെട്ടി ഒതുക്കി കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് അധികൃതര്‍ ഡ്യൂപ്ലിക്കെറ്റ്പാണ്ടകളെ ഇറക്കിയത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയുള്ള സന്ദര്‍ശന സമയത്താണ് ഇവയെയും എത്തിക്കുക. പാണ്ടകളെ കാണാന്‍ സന്ദര്‍കരുടെ തിരക്കുമുണ്ടായി.
തട്ടിപ്പ് പൊളിഞ്ഞതോടെ അധികൃതരുടെ ഭാഗത്തു നിന്നും വന്ന വിശദീകരണമമാണ് രസകരം. പാണ്ടകളെ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം കാരണമാണ് നായകളെ പെയിന്റ് അടിച്ച് സന്ദര്‍ശകരെ കാണിച്ചതെന്നായിരുന്നു വിശദീകരണം.