Friday, November 22, 2024

HomeWorldEuropeജീവനക്കാര്‍ക്ക് പിസ വാങ്ങാന്‍ പൈലറ്റ് പോയി; വിമാനം ഒരു മണിക്കൂര്‍ വൈകി

ജീവനക്കാര്‍ക്ക് പിസ വാങ്ങാന്‍ പൈലറ്റ് പോയി; വിമാനം ഒരു മണിക്കൂര്‍ വൈകി

spot_img
spot_img

ലണ്ടന്‍: സഹ ജീവനക്കാരുടെ ഭക്ഷണ കാര്യത്തില്‍ വളരെയേറെ കരുതല്‍ വിമാനപൈലറ്റ് കാട്ടിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂര്‍. ലിസ്ബണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ഈസിജെറ്റ് വിമാനം അപ്രതീക്ഷിതമായി ഒരു മണിക്കൂര്‍ വൈകിയതിന്റെ കാരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാ വിഷയമായിട്ടുള്ളത്. വിമാനജീവനക്കാര്‍ക്ക് രണ്ട് സാന്‍ഡ് വിച്ച് മാത്രം കഴിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് വേണ്ടി പിസ വാങ്ങാന്‍ താന്‍ പോയതാണ് വിമാനം വൈകാന്‍ കാരണമെന്നാണ് പൈലറ്റ് വിശദീകരിച്ചത്. ലിസ്ബണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള രണ്ട് മണിക്കൂര്‍ യാത്രയായിരുന്നു വിമാനത്തിന് ഉണ്ടായിരുന്നത്. വിമാനം വൈകുമെന്ന് പ്രഖ്യാപിച്ച പൈലറ്റ് ഒരു ബോക്‌സില്‍ പിസയുമായി വിമാനത്തില്‍ എത്തുകയായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരന്‍ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്താവളത്തില്‍ നിന്ന് തനിക്ക് എല്ലാ യാത്രക്കാരെയും പോലെ വരി നിന്ന് മാത്രമേ ഭക്ഷണം വാങ്ങാനാവൂ. അകത്തേക്കും പുറത്തേക്കും പോകാനായി എല്ലാ തരം ചെക്കിംഗുകളും അവിടെ ഉണ്ടാവും. അതിനാലാണ് വൈകിയത്. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി’ എന്നും പൈലറ്റ് പറഞ്ഞു.

ഒടുവില്‍, ഒരു മണിക്കൂര്‍ വൈകിയതിന് ശേഷമാണത്രെ വിമാനം പറന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ചിലര്‍ തന്റെ സഹപ്രവര്‍ത്തകരെ കുറിച്ച് അദ്ദേഹം കാണിക്കുന്ന കരുതലിനെ അഭിനന്ദിച്ചു. എന്നാല്‍, അതേസമയം തന്നെ മറ്റ് പലരും പൈലറ്റിനെ വിമര്‍ശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments