മുത്തശ്ശി അബദ്ധവശാൽ പാൽപൊടിയിൽ വൈൻ കലർത്തി നൽകിയതിനെത്തുടർന്നു നാല് മാസം പ്രായമുള്ള കൈക്കുഞ്ഞു അബോധാവസ്ഥയിലായി. പാൽ തയ്യാറാക്കുമ്പോൾ മുത്തശ്ശിക്ക് വൈൻ കുപ്പിയും കുഞ്ഞിൻ്റെ ഇരുണ്ട നിറമുള്ള പാൽകുപ്പിയും തമ്മിൽ മാറിപോയതായി സംശയിക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തെക്കൻ ഇറ്റാലിയൻ നഗരമായ ബ്രിൻഡിസിയിലെ ഫ്രാങ്കാവില്ല ഫോണ്ടാനയിലാണ് സംഭവം. പാൽ തയ്യാറാക്കിയശേഷം കുടിക്കാനായി മുത്തശി കുഞ്ഞിന് കുപ്പി നൽകി. വൈൻ കലർന്ന പാൽപ്പൊടി മിശ്രിതം കുഞ്ഞു അല്പം കുടിച്ചതിനു ശേഷം പിന്നീട് കുടിക്കാൻ വിസമ്മതിച്ചു.
പാൽക്കുപ്പിയിൽ വൈൻ കലർന്നിട്ടുണ്ടെന്ന് മനസ്സിലായ മുത്തശ്ശി കുഞ്ഞിനെ ഉടനടി അടുത്തുള്ള പെരിനോ ആശുപത്രിയിലേക്ക് കൊണ്ട് പോയി. വയറു പമ്പു ചെയ്യുന്നതുൾപ്പെടെയുള്ള അടിയന്തിര ചികിത്സ കുഞ്ഞിന് ലഭ്യമാക്കി. തുടർന്ന് കുഞ്ഞിനെ ഇന്നലെ കൃത്രിമ ശ്വാസം നൽകുകയും ബാരിയിലെ ജിയോവന്നി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അവിടെ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജീവന് ഭീഷണിയില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭിഭാഷകരും പ്രാദേശിക ഉദ്യോഗസ്ഥരും കേസിൽ ജാഗ്രത പുലർത്തി വരികയാണ്. മുത്തശ്ശിയുടെ മേൽ ക്രിമിനൽ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കുന്നതിനായി കുഞ്ഞിൻ്റെ മെഡിക്കൽ രേഖകൾ അവർ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം രണ്ട് സ്ത്രീകൾ ചേർന്ന് ഒരു ചെറിയ പെൺകുട്ടിക്ക് വൈൻ കൊടുക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തലനാരിഴയ്ക്കാണ് ഇവർ ജയില്‍ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. പതിനെട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ വായിൽ ഒരു സ്ത്രീ കുപ്പി തള്ളികയറ്റുന്നത് വിഡിയോയിൽ കാണാം. 2020 ജനുവരി 20 ന് എഡിൻബർഗിൻ്റെ പ്രാന്തപ്രദേശത്തുള്ള മിഡ്ലോത്തിയനിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. സ്ത്രീ കുപ്പി കുഞ്ഞിന്റെ ചുണ്ടിലേക്ക് ഉയർത്തുമ്പോൾ കുഞ്ഞ് തല പിന്നിലേക്ക് വലിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. കുട്ടി തല പുറകിലേക്ക് വലിക്കുകയും നിലവിളിക്കുകയും ചെയ്യുന്നത് കാണാം. ഇരുപതു വയസ്സടുത്തു പ്രായം തോന്നിക്കുന്ന രണ്ടു സ്ത്രീകളും എഡിൻബർഗ് ഷെരീഫ് കോടതിയിൽ കുട്ടികളുടെ സംരക്ഷണ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിൻ്റെ കീഴിൽ വിചാരണയ്ക്ക് വേണ്ടി തിങ്കളാഴ്ച ഹാജരായിരുന്നു.
കുഞ്ഞിന് മദ്യം നൽകിയെങ്കിലും ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് തക്കവണ്ണം തെളിവുകളൊന്നുമില്ലെന്നും , സ്ത്രീകൾ കുറ്റം സമ്മതിച്ചുവെന്നും ഷെരീഫ് അലിസ്റ്റെയർ നോബിൾ പറഞ്ഞു. ഡെയ്ലിയ്‌ലി റെക്കോർഡിന്റെ റിപ്പോർട്ട് പ്രകാരം , വീഡിയോ നിർമ്മിച്ചു ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.