ഓട്ടവ : കാനഡയുടെ വത്തിക്കാനിലെ പുതിയ അംബാസഡറായി പ്രമുഖ പത്രപ്രവര്‍ത്തക ജോയ്സ് നേപ്പിയറെ വിദേശകാര്യ മന്ത്രി മെലനി ജോളി നിയമിച്ചു.
മണ്‍ട്രിയോളില്‍ ജനിച്ച ജോയ്സ് ദി കനേഡിയന്‍ പ്രസ്, സിബിസി, ദി ഗ്ലോബ് ആന്‍ഡ് മെയില്‍, ലാ പ്രസ്, റേഡിയോ-കാനഡ, സിടിവി തുടങ്ങിയ കാനഡയിലെ നിരവധി മാധ്യമസ്ഥാപനങ്ങളില്‍ 40 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു.
സ്പാനിഷ്, അറബിക് എന്നിവയ്ക്കൊപ്പം ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ പരിജ്ഞാനമുള്ള ജോയ്സ് നേപ്പിയര്‍ ഇംഗ്ലീഷ്, ഫ്രഞ്ച് നെറ്റ്വര്‍ക്കിന്റെ പാര്‍ലമെന്ററി ബ്യൂറോ ചീഫ് ആയിരുന്ന ഏക മാധ്യമ പ്രവര്‍ത്തകയുമാണ്.