Wednesday, March 12, 2025

HomeAmericaനാം യുഎസ്എ മദേഴ്സ് ഡേ വോളന്റിയറിങ് ഇവന്റ് സംഘടിപ്പിച്ചു

നാം യുഎസ്എ മദേഴ്സ് ഡേ വോളന്റിയറിങ് ഇവന്റ് സംഘടിപ്പിച്ചു

spot_img
spot_img

വിനോദ് നായര്‍

അറ്റ്‌ലാന്റ: ആസ്ഥാനമായുള്ള 501(സി)3 നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ‘NAAM USA’ ഈ വര്‍ഷത്തെ മദേഴ്സ് ഡേ വോളന്റിയറിങ് ഇവന്റ് ജോര്‍ജിയയിലെ കമ്മിങ്ങിലുള്ള ഫോര്‍സിത്ത് കൗണ്ടി സീനിയര്‍ സെന്ററില്‍ സംഘടിപ്പിച്ചു. ‘മുതിര്‍ന്നവരെ സേവിക്കുക’ എന്നതാണ് ചഅഅങ ഡടഅ യുടെ പ്രധാന ദൗത്യം. കഴിഞ്ഞ 5 വര്‍ഷമായി, ടീം ജോര്‍ജിയയിലെ വിവിധ കൗണ്ടി സീനിയര്‍ സെന്ററുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭക്ഷണ ക്യാനുകളും പാക്കറ്റുകളും അടങ്ങിയ ഗിഫ്റ്റ് ബാഗുകള്‍ – റജിസ്റ്റര്‍ ചെയ്ത ഹോംബൗണ്ട് സീനിയര്‍മാര്‍ക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

മാതൃദിനത്തിന്റെ തലേന്നും അവധിക്കാലത്തുമായി വര്‍ഷത്തില്‍ രണ്ട് തവണ ഫുഡ് കിറ്റ് കൗണ്ടി സീനിയര്‍ സെന്ററുകളിലേക്ക് സംഭാവന ചെയ്യുന്നു, കൂടാതെ മീല്‍സ് ഓണ്‍ വീല്‍സ് പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലേക്ക് പോകുന്ന മുതിര്‍ന്നവര്‍ക്ക് അത് വിതരണം ചെയ്യുന്നു. വിദ്യാര്‍ഥികളും പ്രഫഷണലുകളും ഉള്‍പ്പെടെ 50-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഈ വര്‍ഷത്തെ മാതൃദിന പരിപാടിയില്‍ പങ്കെടുത്തു. ചഅഅങ ഡടഅ യുടെ ഭാരവാഹികളായ സുരേഷ് കൊണ്ടൂര്‍, നവീന്‍ നായര്‍, ശിവകുമാര്‍, വിനോദ് നായര്‍, ജിന്‍സ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് സജി പിള്ളയുടെ നേതൃത്വത്തില്‍ ‘ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ)’, ബിനോയ് തോമസിന്റെയും ജേക്കബ് തീമ്പലങ്ങാട്ടിന്റെയും നേതൃത്വത്തിലുള്ള ‘നോര്‍ത്ത് അറ്റ്ലാന്റ സ്പോര്‍ട്സ് & റിക്രിയേഷന്‍ ക്ലബ്’ തുടങ്ങിയ വിവിധ കമ്മ്യൂണിറ്റി സംഘടനകള്‍ പരിപാടിക്ക് മികച്ച പിന്തുണ നല്‍കി.

‘ടസ്‌കേഴ്സ്’ ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് നവനിത്തും സതീഷും സംഘവും പങ്കെടുത്തു. ലോകപ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയും അദ്ദേഹത്തിന്റെ ബാന്‍ഡ് അംഗങ്ങളും ഗായകരായ അമൃത സുരേഷ്, സിദ്ധാര്‍ഥ് മേനോന്‍, ശ്യാം പ്രസാദ് എന്നിവരും ഫോര്‍സിത്ത് കൗണ്ടി സീനിയര്‍ സെന്ററില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും പിന്തുണയ്ക്കാനും എത്തി. റിയല്‍ എന്റര്‍ടൈന്‍മെന്റ്‌സ് ഗ്രൂപ്പില്‍ നിന്നുള്ള രാകേഷ് ശശിധരന് ഇത് ഏകോപിപ്പിച്ച് സാധ്യമാക്കിയതിന് ചഅഅങ ഡടഅ നന്ദി പറഞ്ഞു.

ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസസ്, ഡിവിഷന്‍ ഓഫ് ഏജിംഗ് എന്നിവയ്ക്ക് കീഴിലുള്ള ‘സീനിയര്‍ ഹംഗര്‍ കോയലിഷന്റെ’ ഭാഗമാകുകയും ജോര്‍ജിയയിലെ എല്ലാ കൗണ്ടികളിലുടനീളമുള്ള ‘ഹോംബൗണ്ട് സീനിയേഴ്‌സിന്’ സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് സമീപ ഭാവി ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ടീം പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കുന്നു, കൂടാതെ സമൂഹത്തിലെ ദാതാക്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സജീവമായ പങ്കാളിത്തം അവര്‍ പ്രതീക്ഷിക്കുന്നു

ഇമെയില്‍: reach@naamusa.org
വെബ്‌സൈറ്റ്: https://www.naamerica.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments