Wednesday, March 12, 2025

HomeWorldEuropeയു.കെയില്‍ ഇന്ത്യന്‍ വംശജയായ 66കാരിയെ കുത്തികൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

യു.കെയില്‍ ഇന്ത്യന്‍ വംശജയായ 66കാരിയെ കുത്തികൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

spot_img
spot_img

ലണ്ടന്‍: യു.കെയില്‍ ഇന്ത്യന്‍ വംശജയായ 66കാരിയെ കുത്തികൊലപ്പെടുത്തി. നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലാണ് സംഭവം. മെയ് ഒമ്പതിന് രാവിലെ 11.50ഓടെയായിരുന്ന് ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. 22കാരനായ പ്രതിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അനിത മുഖെയെന്ന 66കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ മെഡിക്കല്‍ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. എഡ്‌ഗ്വേര്‍ ഏരിയയിലെ ബ്രന്റ് ഓക് ബ്രോഡ്വേ ബസ്സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ 22കാരനായ പ്രതിയെത്തി കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു.

അതേ ദിവസം തന്നെ കേസിലെ പ്രതിയായ ഡിബല്ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് പുറമേ ആയുധം കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആഗസ്റ്റില്‍ കേസ് വീണ്ടും കോടതി പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട അനിത മുഖെയുടെ കുടുംബം ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അനിത മുഖെയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രസ്താവന. ഈ മോശം സമയത്ത് തങ്ങള്‍ സ്വകാര്യതയാണ് ആഗ്രഹിക്കുന്നതെന്നും അനിത മുഖെയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments