Sunday, February 23, 2025

HomeAmericaഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന്

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന്

spot_img
spot_img

ബിബി തെക്കനാട്ട്

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായകത്തോലിക്ക ഇടവകയിൽ വേദപാഠകുട്ടികൾക്കായി എല്ലാ വർഷവുംനടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ്മെയ് 19 ന് നടത്തപ്പെടുന്നു.

രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക്ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായകളികളും നടത്തപ്പെടുന്നു. രുചികരമായഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട് . മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്

പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽഅംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ,ടീനേജർസ് തുടങ്ങി എല്ലാവരുംഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായിപ്രവർത്തിച്ചു വരുന്നു.

രാവിലെ 7.30 ന്റെ കുർബാനക്കുശേഷവുംഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.

ഉച്ചക്ക് ഒരു മണി മുതൽ ദി ഹോപ്പ് എന്നമലയാള ചലച്ചിത്രം പ്രദര്ശിപ്പിക്കുന്നതാണ്.ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസംഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവംസ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാംമുത്തോലത്തും ഡി.ആർ.ഇ ജോൺസൻവട്ടമാറ്റത്തിലും അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments