ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരം പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ റൊണാള്‍ഡോയ്ക്ക് പ്രതിവര്‍ഷം 260 മില്യണ്‍ ഡോളര്‍ (16,584.88 മില്യണ്‍ രൂപ) ആണ് നല്‍കുന്നത്. ഇതിന് പുറമെ നൈക്ക്, ബിനാന്‍സ്, ഹെര്‍ബലൈഫ് തുടങ്ങിയവ കമ്പനികളുടെ പരസ്യ, സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ കൂടി 60 മില്യണ്‍ ഡോളര്‍ വരും ആകെ 320 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ നിലവിലെ പ്രതിവര്‍ഷ വരുമാനം.ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ഗോള്‍ഫ് താരം ജോണ്‍ റഹ്മാണ്.
ജോണിന് എല്‍ഐവി ഇടപാടിന് 172 മില്യണ്‍ പൗണ്ട് (18,169.42 മില്യണ്‍ രൂപ) ആണ് പ്രതിഫലമായി ലഭിക്കുന്നത്
അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്താണ് മെസ്സി ഇടംപിടിച്ചത്.
എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ ലയണല്‍ മെസ്സിക്ക് പ്രതിവര്‍ഷം 107 മില്യണ്‍ പൗണ്ട് (11,303.07 മില്യണ്‍ രൂപ) ആണ് പ്രതിഫലമായി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമി നല്‍കുന്നത്. ഇപ്പോള്‍ ഇന്റര്‍ മിയാമിക്ക് വേണ്ടി എംഎല്‍എസില്‍ ക്ലബ് ഫുട്‌ബോള്‍ കളിക്കുന്ന മെസ്സിക്ക് പരസ്യ, സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തിലും വരുമാനം ലഭിക്കുന്നുണ്ട്.
എന്‍ബിഎയിലെ പ്രമുഖരായ ലെബ്രോണ്‍ ജെയിംസ് (101 മില്യണ്‍ പൗണ്ട്), ജിയാനിസ് ആന്ററ്റോകൗണ്‍ംപോ (88 മില്യണ്‍ പൗണ്ട്) എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍, ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്‌സ് ഇതിഹാസം സ്റ്റെഫ് കറി 81 മില്യണ്‍ പൗണ്ട് ഒമ്പതാം സ്ഥാനത്താണ്. ബാള്‍ട്ടിമോര്‍ റേവന്‍സ് ക്വാര്‍ട്ടര്‍ബാക്ക് താരമായ ലാമര്‍ ജാക്സണ്‍ (79 മില്യണ്‍ പൗണ്ട്), ആദ്യ പത്തിലെത്തി.
ഈ വേനല്‍ക്കാലത്ത് റയല്‍ മാഡ്രിഡുമായി കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കിലിയന്‍ എംബാപ്പെ, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഒരു ഫ്രീ ഏജന്റായി വിടാന്‍ തയ്യാറെടുക്കുകയാണ്. 87 മില്യണ്‍ പൗണ്ട് നേടി താരം ആറാം സ്ഥാനത്തെത്തി.
റൊണാള്‍ഡോയ്ക്ക് ഒപ്പം സൗദി അറേബ്യയിലുള്ള അല്‍ ഹിലാല്‍ താരമായ നെയ്മര്‍ ജൂനിയര്‍ 85 മില്യണ്‍ പൗണ്ട് ഏഴാമതാണ്.