മാള്‍ഡ: പശ്ചിമബംഗാളിലെ മാള്‍ഡയിലുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ 11 പേര്‍ക്ക ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹരിശ്ചന്ദ്രപൂരില്‍ വയലില്‍ ജോലി ചെയ്തിരുന്ന ദമ്പതികള്‍ മരിച്ചു. ദമ്പതികള്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്.
മരിച്ചവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. ഇരുവരും മണിക്ചക് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നവരാണ്. മൂന്ന് പേര് മാള്‍ഡ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സഹപൂര്‍ സ്വദേശികളാണ്.
മറ്റു രണ്ട് പേര് ഗജോള്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള അദീനയില്‍ നിന്നും റാതുവ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബാലുപൂരില്‍ നിന്നുമാണ്. ബാക്കിയുള്ളവര്‍ ഇംഗ്ലീഷ് ബസാര്‍, മണിച്ചക്ക് പൊലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരാണ്.മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.