നോര്‍ത്ത് കരോളിന്: ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റവെയര്‍ എന്‍ജിനിയര്‍ അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദിലെ എല്‍ബി നഗര്‍ സ്വദേശി അബ്ബാ രാജു പൃഥ്വിരാജ് ആണ് നോര്‍ത്ത് ഷാര്‍ലെറ്റില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.
ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സഞ്ചരിക്കുമ്പോള്‍ കാര്‍നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഒരു വാഹനത്തിലിടിച്ചു അപകത്തില്പ്പെടുകയയാിരുന്നു.
എട്ട് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്തിരുന്ന പൃഥ്വി കഴിഞ്ഞ വര്‍ഷമാണ് വിവാഹിതനായത്പൃഥ്വിയുടെ കുടുംബം ഹൈദരാബാദിലെ എല്‍ബി നഗറിലാണ് താമസിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും