Thursday, February 6, 2025

HomeNewsKeralaകുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷൻ കോടതി സ്റ്റേ ചെയ്തു

കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷൻ കോടതി സ്റ്റേ ചെയ്തു

spot_img
spot_img

കോട്ടയം∙: ക്നാനായ സുറിയാനി സഭ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റെയാണ് ഉത്തരവ്. കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത് വെള്ളിയാഴ്ചയാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ കൽപന പുറപ്പെടുവിച്ചത്.

ഇതിനെതിരെ ക്നാനായ സമുദായ അംഗങ്ങളായ രണ്ട് വ്യക്തികൾ നൽകിയ കേസിലാണ് കോടതി വിധി. സമുദായ മെത്രാപ്പൊലീത്തയുടെ ചുമതലകളെ പാത്രിയർക്കീസ് ബാവായോ സഹായ മെത്രാപ്പൊലീത്തമാരോ മറ്റാരെങ്കിലുമോ തടസ്സപ്പെടുത്താൻ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. കേസ് വീണ്ടും 25ന് പരിഗണിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments