Friday, November 22, 2024

HomeNewsKeralaമഴ കനത്തു :അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം

മഴ കനത്തു :അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം

spot_img
spot_img

കൊച്ചി: സംസ്ഥാന വ്യാപകമായി മഴശക്തമായതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കര്‍ശനമാക്കി. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ
അതിരപ്പള്ളിയും വാഴച്ചാലും താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു.. കൂടാതെ വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം.

മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കമെന്നാണ് മുന്നറിയിപ്പ്. അന്തര്‍സംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാലെ വരെ മാത്രമാണ് യാത്രകള്‍ അനുവദിക്കുക.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആളുകള്‍ സുരക്ഷിതമേഖലകളില്‍ തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments