Friday, November 22, 2024

HomeNerkazhcha Specialവിമ്പൾഡണിലെ വിസ്മയങ്ങൾ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ) 

വിമ്പൾഡണിലെ വിസ്മയങ്ങൾ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ) 

spot_img
spot_img

ലോകത്തിൽ ആകെ നാല് ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റുകൾ ഉണ്ടെങ്കിലും ഏറ്റവും ജനപ്രീതി ഉള്ളത് 1877ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ആരംഭിച്ച വിമ്പൾഡൻ ആണ്. 

മെൻ സിംഗിൾസ് വുമൺ സിംഗിൾസ് മെൻ ഡബിൾസ് വുമൺ ഡബിൾസ് മിക്സഡ് ഡബിൾസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഏറ്റവും ആവേശം നിറഞ്ഞത് പുരുഷന്മാർ ഏറ്റുമുട്ടുന്ന മെൻ സിംഗിൾസ് ആണ്. 
ലോകത്തിലെ ഏറ്റവും ആഡംബര കളികളിലൊന്നായ ടെന്നീസ് ടൂർണമെന്റുകളിൽ പ്രത്യേകിച്ച് വിമ്പൾഡണിൽ പങ്കെടുക്കുന്നത് അമേരിക്ക ഇംഗ്ലണ്ട് ജർമ്മനി ഫ്രാൻസ് സ്വിറ്റ്സർലൻഡ് സ്വീഡൻ ക്രോയേഷ്യ ഓസ്ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ സീഡഡ് താരങ്ങൾ ആണ്. 

നാലു ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ഏറ്റവും സമ്മാനതുക കൂടുതലുള്ളത് വിമ്പൾഡണിലാണ്. ലീഗ് റൗണ്ട് മുതൽ മത്സരിക്കുന്ന താരങ്ങൾ കൈ നിറയെ പണവുമായാണ് മടങ്ങുന്നത്. 

സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ മെൻ വിഭാഗത്തിലും അമേരിക്കയുടെ മാർട്ടിന നവരത്തിലോവ വുമൺ വിഭാഗത്തിലും ഏറ്റവും കൂടുതൽ തവണ വിമ്പൾഡൺ കിരീടം ചൂടിയവർ ആണ്. 
അമേരിക്കയുടെ ജിമ്മി കൊനോഴ്സ്, ജോൺ മെക്കാൻറോ, ആന്ദ്രേ അഗാസി സ്വീഡന്റെ ബ്യോൺ ബോർഗ്, സ്റ്റീഫൻ എഡ്ബർഗ ജർമനിയുടെ പൂച്ചക്കണ്ണൻ ബോറിസ് ബെക്കർ ഇവരൊക്കെ വിമ്പൾഡൺ പുരുഷ കിരീടം പല തവണ നേടിയവർ ആണ്. 

അമേരിക്കയുടെ ക്രിസ് ഇവർട്ട് ലോയ്ഡ്, വീനസ് വില്യംസ്, സെറീന വില്യംസ് ജർമ്മനിയുടെ സ്റ്റെഫി ഗ്രാഫ് തുടങ്ങിയ പഴയ പടക്കുതിരകൾ നിരവധി തവണ വിമ്പൾഡൺ വനിതാ കിരീടം ചൂടിയവർ ആണ്. 
ഫുട്ബോൾ പോലെയോ ക്രിക്കറ്റ്‌ പോലെയോ ആരാധകർ ഇല്ലാത്തതുകൊണ്ട് ടെന്നിസിന്റെ പ്രചാരം ഇന്ത്യയിൽ കുറവാണ്. 

ആഡംബര കളിയായതുകൊണ്ട് ടെന്നീസ് കോർട്ട്കളുടെ കുറവും ഏറെ പണചിലവും ആണ് ടെന്നീസ് പ്രചാരം ഇന്ത്യയിൽ കുറയുവാൻ കാരണം. 
ഇരുപതു വർഷങ്ങൾക്കു മുൻപ് വരെ കേരളത്തിൽ തിരുവനന്തപുരം നഗരത്തിലും കൊച്ചിയിലും കോഴിക്കോടുമായി പത്തിൽ താഴെ ടെന്നീസ് കോർട്ടുകൾ ആണ് ഉണ്ടായിരുന്നത്. 

എൺപതുകളുടെ മധ്യത്തോടെ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളുടെ ലൈവ് ടെലികാസ്റ് ഇന്ത്യയിൽ എത്തി തുടങ്ങിയപ്പോൾ യുവാക്കളുടെ ഇടയിൽ ഒരു താത്പര്യം ടെന്നിസിനോട് ഉണ്ടായെങ്കിലും കോർട്ടുകളുടെ കുറവ് നല്ല താരങ്ങളെ സൃഷ്ടിക്കുന്നതിൽ വന്ന വലിയ അപാകത ആയി. 
ഈ പരിമിതിയിലും വെറ്ററൻ താരങ്ങളായ വിജയ് അമൃതുരാജ്, രമേശ്‌ കൃഷ്ണൻ, ലിയാണ്ടർ പയസ് ഇവരൊക്ക് ഇന്ത്യയ്ക്കു വേണ്ടി വിമ്പൾഡണിൽ കളിച്ചവരാണ്. 

ഈയടുത്ത കാലത്ത് ഉദിച്ചു ഉയർന്ന സാനിയ മിർസ വനിതാ വിഭാഗത്തിൽ മികച്ച സീഡോഡെ ഇന്ത്യയ്ക്കു വേണ്ടി വിമ്പൾഡണിൽ കളിക്കുന്ന മിന്നും താരമാണ്. 
എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയോ ജൂലൈ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയോ ആരംഭിച്ചു രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഈ ടെന്നീസ് മാമാങ്കം ഈ വർഷം ജൂലൈ ഒന്ന് തിങ്കളാഴ്ച ആണ് ആരംഭിക്കുന്നത്. 
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ കാർലോസ് അൽക്കറാസ് വിമ്പൾഡൺ കപ്പിൽ ഈ വർഷവും മുത്തമിടുമോയെന്നു കാത്തിരുന്നു കാണാം. 

സുനിൽ വല്ലാത്തറ, ഫ്ലോറിഡ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments