Friday, November 22, 2024

HomeNewsKeralaബാര്‍ ഇളവുകള്‍ക്കായി പണം നല്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതെന്നു ശബ്ദസന്ദേശം

ബാര്‍ ഇളവുകള്‍ക്കായി പണം നല്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതെന്നു ശബ്ദസന്ദേശം

spot_img
spot_img

തിരുവനന്തപുരം: മദ്യനയത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി കോഴ നല്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതെന്നു ശബ്ദ ശന്ദേശം. ഈ തീരുമാനം കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ എടുത്തതാണെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായഅനിമോന്റെ ശബ്ദസന്ദേശ ത്തില്‍ പറയുന്നു.

കഴിഞ്ഞ ജനറല്‍ബോഡി യോഗത്തില്‍തന്നെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതാണ്. ഇതുവരെ പിരിക്കേണ്ട തുകയുടെ മൂന്നിലൊന്നു തുക മാത്രമേ സംസ്ഥാന ആകെ കിട്ടിയിട്ടുള്ളു ഇതു നമ്മള്‍ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. അതു

അതുകൊണ്ട് രണ്ടരലക്ഷം രൂപ വച്ചു കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടുദി വസത്തിനകം ഗ്രൂപ്പിലിടുക. ആരുടെയും പത്തു പൈസ പോകില്ല അതിനെല്ലാം കൃത്യമായ കണക്കുണ്ടാകും. വിശ്വാസമില്ലാത്തവര്‍ അവരുടെ ഇഷ്ടം പോ ലെ ചെയ്യുക. ഇതൊന്നും കൊടു ക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാമെന്നു പറഞ്ഞു ചില ആളുകള്‍ വന്നതായി പ്രസിഡന്റ് പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂടെ അവരു പോവുക. നമ്മള്‍ സഹകരിച്ചില്ലെങ്കില്‍ വലിയ നാശത്തിലേക്കാണു പോകുന്നത്. പണ്ടത്തെ അവസ്ഥ വന്നു കഴിഞ്ഞാല്‍ അതേ പറ്റി നമ്മള്‍ ചിന്തിക്കുന്നത് നന്നായിരിക്കും.
കൊടുത്തിട്ട് എന്താണു പ്രയോജനമെന്നു ചോദിക്കുന്നവരുണ്ടാകും. എന്നാല്‍, എല്ലാവ രോടും മറുപടി പറയാന്‍ കഴിയാ ത്തതിനാലാണു ഗ്രൂപ്പിലിടുന്നതെന്നു പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments