Thursday, December 19, 2024

HomeNewsKeralaതദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയുടെ കരട് ജൂണ്‍ ആറിന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയുടെ കരട് ജൂണ്‍ ആറിന് പ്രസിദ്ധീകരിക്കും

spot_img
spot_img

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ കരട് ജൂണ്‍ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കലക്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുക. ഇതിന് മുമ്പ്? 2023 സെപ്?റ്റംബര്‍, ഒക്?ടോബര്‍ മാസങ്ങളിലാണ് വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍ നടന്നത്.

ഇനി നടക്കുന്ന തദ്ദേശ സ്ഥാപന മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരമായിരിക്കും നടക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments