Thursday, December 19, 2024

HomeNewsKeralaകാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും; ഭര്‍ത്താവിനെ കണ്ടെത്താനായില്ല

കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും; ഭര്‍ത്താവിനെ കണ്ടെത്താനായില്ല

spot_img
spot_img

തൃശൂര്‍: കാനഡയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡോണയുടെ മൃതദേഹം നാളെ (ഞായറാഴ്ച) ചാലക്കുടിയിലെ വീട്ടിലെത്തിക്കും.

പാലസ് റോഡില്‍ പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണയാണു (30) 6നു കാനഡയില്‍ മരിച്ചത്.

ഇവരുടെ ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിനെ കാണാതായതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലയില്‍ കനേഡിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുകയും ചെയ്തു. ഇയാള്‍ ഇന്ത്യയിലേയ്ക്കു കടന്നെന്നും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയെന്നും അന്വേഷണോദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.

ബന്ധുക്കള്‍ കേരള ഡിജിപിക്കും റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നെങ്കിലും സംസ്ഥാന പൊലീസ് അന്വേഷണം ആരംഭിച്ചില്ലെന്നാണു സൂചന. 16നു കാനഡയിലുള്ള ബന്ധുക്കള്‍ക്കു മൃതദേഹം കാണാന്‍ അനുമതി ലഭിച്ചിരുന്നു. സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരിക്കും സംസ്‌കാരം.

കാനഡയില്‍ മഞ്ഞുവീഴ്ചയുള്ള ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു ഡോണ. ഡിസംബറില്‍ നാട്ടിലെത്തിയിരുന്നു. ജനുവരിയിലാണു കാനഡയിലേക്കു മടങ്ങിയത്. 3 വര്‍ഷം മുന്‍പായിരുന്നു ലാലുമായി വിവാഹം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments