Thursday, December 19, 2024

HomeMain Storyസംസ്​ഥാനത്തിന്​ 2024-25 സാമ്പത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേ​ന്ദ്രാനുമതി

സംസ്​ഥാനത്തിന്​ 2024-25 സാമ്പത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേ​ന്ദ്രാനുമതി

spot_img
spot_img

തിരുവനന്തപുരം: സംസ്​ഥാനത്തിന്​ 2024-25 സാമ്പത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേ​ന്ദ്രാനുമതി. കഴിഞ്ഞ ഏ​പ്രിലിൽ 3000 കോടി വായ്​പയെടുക്കാൻ കേന്ദ്രം മുൻകൂർ അനുമതി നൽകിയിരുന്നു. ഇതടക്കം 21,253 കോടിയുടെ രൂപയുടെ കടമെടുപ്പിനാണ്​ ഇതുവരെ അനുമതി ലഭിച്ചത്​. സംസ്ഥാന സർക്കാറിന്‍റെ വരുമാനത്തിലെ മുഖ്യസ്രോതസ്സാണ്​ കടമെടുപ്പ്​. റിസർവ്​ ബാങ്ക്​ വഴി ഇറക്കുന്ന കടപ്പത്രങ്ങൾ വിറ്റാണ്​ കടമെടുക്കുന്നത്​. കടമെടുപ്പ്​ പ്രതീക്ഷിച്ചാണ്​ ബജറ്റടക്കം തയാറാക്കിയത്​.

ഏ​പ്രിൽ മുതൽ ഡിസംബർ വരെയും ജനുവരി മുതൽ മാർച്ച്​ വരെയും രണ്ട്​ ഘട്ടമായാണ്​ ​സംസ്ഥാനങ്ങൾക്ക്​ കടമെടുക്കാൻ കേന്ദ്രം പ്രത്യേകാനുമതി നൽകുന്നത്​. ഈ അനുമതി ലഭിച്ചാലേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. അതേസമയം ഇപ്പോൾ അനുവദിച്ച തുക ഏത്​ കാലയളവ്​ ​വരെയുള്ളത്​ എന്നതിൽ അവ്യക്തയുണ്ട്​. ഇതുസംബന്ധിച്ച്​ കേന്ദ്രത്തിന്​ സംസ്ഥാനം ക​ത്തെഴുതുമെന്നാണ്​ വിവരം.

കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പനുസരിച്ച് കേരളത്തിന് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന്​ ശതമാനം വരെ കടമെടുക്കാം. കഴിഞ്ഞ സാമ്പത്തികവർഷം 36000 കോടി വായ്പ എടുക്കാമായിരു​ന്നെങ്കിലും 28,830 കോടിക്കേ അനുമതി ലഭിച്ചിരുന്നു​ള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തേതു​പോലെ പെൻഷൻ കമ്പനിയും കിഫ്​ബിയുമെടുത്ത വായ്​പകൾ ​പൊതുകടമെടുപ്പ്​ പരിധിയിൽ ഉൾപ്പെടുത്തി ഇക്കുറിയും വെട്ടിക്കുറക്കലുണ്ടാകുമോ എന്ന ആശങ്കയുണ്ട്​. കേന്ദ്രത്തി​ന്‍റെ വായ്പ വെട്ടിക്കുറക്കലിനെതിരെ സംസ്ഥാനം സു​പ്രീംകോടതിയെ സമീപിച്ചിരുന്നു​. കേസ്​ ഇപ്പോൾ ഭരണഘടന ബെഞ്ചിന്‍റെ പരിധിയിലാണ്​.

​അതേസമയം ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ ആനുകൂല്യങ്ങൾക്ക് ധനവകുപ്പ് 9000 കോടി രൂപ ക​ണ്ടെത്തേണ്ടിയിരുന്നു. കടമെടുപ്പിന്​ വഴിതുറന്ന സാഹചര്യത്തിൽ വിരമിക്കൽ പ്രതിസന്ധി മറികടക്കാനാകും. 16000ത്തോളം ജീവനക്കാരാണ്​ ഈ മാസം സര്‍ക്കാര്‍ സര്‍വിസിൽനിന്ന് പടിയിറങ്ങുന്നത്​. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments