Friday, October 18, 2024

HomeNewsIndiaകരതൊട്ട് റേമല്‍ ചുഴലിക്കാറ്റ്: വേഗത 120 കിലോമീറ്റര്‍; ബംഗാളില്‍ ഒരുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

കരതൊട്ട് റേമല്‍ ചുഴലിക്കാറ്റ്: വേഗത 120 കിലോമീറ്റര്‍; ബംഗാളില്‍ ഒരുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

spot_img
spot_img

കൊല്‍ക്കത്ത: അതിശക്തമായ വേഗത്തില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച് റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു.പശ്ചിബംഗളാലാണ് റേമല്‍ കാറ്റ് കരതൊട്ടത്.ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.
ബംഗാളിലെ തീരമേഖലയില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂടിക്കാഴ്ച്ചകള്‍ നടത്തി.

ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ്. ത്രിപുരയിലെ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണസേനയില്‍ നിന്നും എന്‍ഡിആര്‍എഫില്‍ നിന്നുമുള്ള 16 ബറ്റാലിയനുകളെ തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments