Friday, October 18, 2024

HomeWorldബ്രിട്ടണില്‍ ദേശീയ സേവനം നിര്‍ബന്ധമാക്കുമെന്നു പ്രധാനമന്ത്രി ഋഷി സുനക്

ബ്രിട്ടണില്‍ ദേശീയ സേവനം നിര്‍ബന്ധമാക്കുമെന്നു പ്രധാനമന്ത്രി ഋഷി സുനക്

spot_img
spot_img

ലണ്ടന്‍: ബ്രിട്ടണില്‍ തന്റെ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ദേശീയ സേവനം നിര്‍ബന്ധമാക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
ദേശീയ ഐക്യം വര്‍ധിപ്പിക്കാന്‍ പദ്ധതി ഉപകരിക്കുമെന്ന് സുനക് പറഞ്ഞു.

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ 18 വയസു തികഞ്ഞവര്‍ക്ക് രാജ്യത്ത് ദേശീയ സേവനം നിര്‍ബന്ധമാക്കും. ഈ പദ്ധതി അനുസരിച്ച് യുവാക്കള്‍ ഒരുവര്‍ഷം സായുധ സേനയില്‍ സേവനം ചെയ്യണം. അതല്ലെങ്കില്‍ മാസത്തിന് ഒരു ഒരാഴ്ച്ച വീതം സന്നദ്ധസേവനം നടത്തുകയോ ചെയ്യണം. പോലീസ്, ആരോഗ്യ സേവനം തുടങ്ങിയവയിലാണ് സന്നദ്ധ സേവനം നടത്തേണ്ടത്.

1947-60 കാലഘട്ടത്തില്‍ യു.കെയില്‍ യുവാക്കള്‍ക്ക് ഒന്നര വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം ഉണ്ടായിരുന്നു. കണ്‍സര്‍വേറ്റിവുകള്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും സൈനികരുടെ എണ്ണം വെട്ടിക്കുറച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments