മെല്‍ബണ്‍: പാപ്പുവ ന്യൂഗിനിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 2000 ലധികം പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടതായി കരുതുന്നുവെന്നു സര്‍ക്കാര്‍. ഇക്കാര്യം പാപ്പവ ന്യൂ ഗിനിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഐക്യരാഷ്ട്രസഭയെ അറിയിക്കുകയും അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തു.
ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 670 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ ആദ്യം പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയാണ് സര്‍ക്കാര്‍ കണക്ക്. ആറ് പേരുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെടുത്തത്.
ഐക്യരാഷ്ട്രസഭയുടെ റസിഡന്റ് കോര്‍ഡിനേറ്റര്‍ക്ക് പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ദുരന്ത കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടര്‍ ലുസെറ്റ ലാസോ മന നല്കിയ കത്തില്‍ വ്യക്തമാക്കുന്നത് 2000 ലധികം ജീവനുകള്‍ നഷ്ടമായെന്നാണ്്. എങ്ക പ്രവിശ്യയിലെ യംബലി ഗ്രാമം പൂര്‍ണമായും ഒറ്റപ്പെട്ടു.
മ
ഉരുള്‍പൊട്ടല്‍ രാജ്യത്തിനാകെ വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ദേശീയ ദുരന്ത കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടര്‍ ലുസെറ്റ ലാസോ മന പറഞ്ഞു.
മനയും പാപുവ ന്യൂ ഗിനിയയുടെ പ്രതിരോധ മന്ത്രി ബില്ലി ജോസഫും ഞായറാഴ്ച ഓസ്ട്രേലിയന്‍ സൈനിക ഹെലികോപ്റ്ററില്‍ അപകടമേഖല സന്ദര്‍ശിച്ചു.