ടെല്‍ അവീവ്: ഗാസയുടെ തീരത്ത് താല്‍ക്കാലിക തുറമുഖത്തിന്‌കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് കടല്‍ മാര്‍ഗം ഗാസയിലേക്കുള്ള സഹായ വിതരണം അമേരിക്ക താത്ക്കാലികമായി നിര്‍ത്തിവെച്ചു. യുഎന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഗാസയിലെ ബീച്ചിനോട് ചേര്‍ന്നുള്ള കോസ്വേയ്ക്കാണ് കേടുപാടുകള്‍ സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാര്‍ച്ചിലെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിനിടെ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച സഹായ പദ്ധതി നല്ലനിലയില്‍ പുരോഗമിക്കുന്നതിനിടെയാണ് തിരിച്ചടിയാണ് ഈ കേടുപാട്.
ഈ ആഴ്ച്ച നാല് ചെറിയ യുഎസ് മിലിട്ടറി ബോട്ടുകള്‍ മോശം കാലാവസ്ഥയില്‍ തകര്‍ന്ന സംഭവവുമുണ്ടായി