Sunday, December 22, 2024

HomeEditor's Pickമഹാരാഷ്ട്രയിൽ കടുത്ത പോരാട്ടം (തിരഞ്ഞെടുപ്പ് വിശകലനം -2: രഞ്ജിത് നായർ)

മഹാരാഷ്ട്രയിൽ കടുത്ത പോരാട്ടം (തിരഞ്ഞെടുപ്പ് വിശകലനം -2: രഞ്ജിത് നായർ)

spot_img
spot_img

മധ്യ പടിഞ്ഞാറൻ ഇന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സീറ്റ്‌ വിശകലനം ചെയ്യുമ്പോൾ മഹാരാഷ്ട്ര ഒഴികെ എൻ ഡി എ സഖ്യം വളരെ മുന്നിൽ ആണ്. മഹാ രാഷ്ട്രയിൽ വൻ മുന്നേറ്റം ഇൻഡി സഖ്യം പ്രതീക്ഷിക്കുന്നുണ്ടെ ങ്കിലും കഴിഞ്ഞ തവണ നേടിയ 5 സീറ്റിൽ നിന്ന് പരമാവധി 18 സീറ്റ്‌ വരെയാണ് നിരീക്ഷകർ പ്രവചിക്കുന്നത്.
സേനയിലെയും എൻ സി പി യിലെയും പിളർപ്പ് ജന പിന്തുണയിൽ എങ്ങനെ പ്രതിഫലിക്കും എന്നുള്ളത് നിർണായകമാകും.പാർട്ടികളുടെ യഥാർത്ഥ ചിഹ്നം സ്വന്തം ആക്കിയത് ഷിൻഡെ സേനയും അജിത് എൻ സി പി യും ആണെന്നുള്ളത് അവർക്ക് ഗുണം ആകുമോ എന്ന് ആശങ്ക ഇൻഡി സഖ്യ ക്യാമ്പിൽ നില നിൽക്കുന്നു

കഴിഞ്ഞ തവണ 23 സീറ്റ്‌ കിട്ടിയ ബി ജെ പി ഏറെ ക്കുറെ അതിനടുത്ത സീറ്റുകൾ നേടിയാലും ശിവ സേനയുടെ 17 സീറ്റുകൾ നെടുകെ പിളരുകയും കോൺഗ്രസ് എൻ സി പി ചെറിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അവിടുത്തെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു .

ഗോവയിലെ രണ്ട് സീറ്റുകൾ ഒന്നിൽ കോൺഗ്രസ് വിജയിച്ചേക്കും . ഗുജറാത്ത്‌, മധ്യ പ്രദേശ്, ചത്തിസ് ഗഡ് എന്നിവ ഇത്തവണ യും ബി ജെ പി തൂത്തു വാരും. അതോടൊപ്പം നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണത്തെ പ്രകടനം വലിയ വ്യത്യാസം ഇല്ലാതെ ആവർത്തിക്കുകയും ചെയ്യും എന്നു കരുതപ്പെടുന്നു.അസമിൽ സി എ എ മൂലം നില മെച്ചപ്പെടുത്തുന്ന ബി ജെ പിക്ക് മണിപ്പുരിലെ നിലവിലുള്ള ഒരു സീറ്റ് നഷ്ടപ്പെട്ടേക്കാം (തുടരും )

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments