മുംബൈ: ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന് തീപ്പൊരി മത്സ രം കാണാന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ണ്ടുല്‍ക്കര്‍ അമേരിക്കയിലെത്തും. ജൂണ്‍ ഒന്‍പതിനാണ് ടി-20 പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങുന്നത്.
സച്ചിന് ഇന്ത്യ- പാക് പോരാട്ട കാണാനായി എത്തുമെന്നു ഐസിസിയുമായി ബന്ധപ്പെട്ടവരാണഅ വ്യക്തമാക്കിയത്. അദ്ദേഹം ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീം അംഗങ്ങളെ നേരില്‍ കാണുമോ എന്നതു സംബന്ധിച്ചു ഇപ്പോള്‍ വ്യക്തത വന്നിട്ടില്ലെന്നും ഐസിസിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
2015ലെ ഏകദിന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു നേരത്തെ സച്ചിന്.സച്ചിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനു ആത്മവിശ്വാസമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ 29 വരെ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. ജൂണ്‍ അഞ്ചിനു അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. പിന്നാലെയാണ് ഒന്പതിനു പാകിസ്ഥാനെ നേരിടുക.
.