Monday, December 23, 2024

HomeNewsKeralaയാത്രക്കിടെ പ്രസവവേദന: അതിവേഗം ആശുപത്രിയായ KSRTC ബസ്സിൽ സുഖപ്രസവം

യാത്രക്കിടെ പ്രസവവേദന: അതിവേഗം ആശുപത്രിയായ KSRTC ബസ്സിൽ സുഖപ്രസവം

spot_img
spot_img

തൃശ്ശൂരിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന സംഭവം KSRTC യാത്രക്കാർക്കും ജീവനക്കാർക്കും ഒരിക്കലും മറക്കാനാകാത്ത അനുഭവമായി മാറി.

അങ്കമാലി സ്വദേശിയായ സെറീന (37വയസ്സു), തൃശൂർ വഴി മലപ്പുറം തിരുന്നാവായിലെ ഭർത്താവ് ലിജേഷിൻ്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ പേരാമംഗലത്ത് വച്ചാണു പ്രസവവേദന അനുഭവപ്പെട്ടത്.

ഈ അത്യാഹിത സാഹചര്യം മനസ്സിലാക്കിയ KSRTC ബസ് ഡ്രൈവർ എ.വി. ശിജിത്തും കണ്ടക്ടർ സി.പി. അജയനും ഉടനെ മനസ്സജ്ജരായി. യാത്രക്കാരുടെ സഹകരണത്തോടു കൂടി ബസ്സ് അടുത്തുളള  അമല ആശുപത്രിയിലേക്ക് വഴി തിരിച്ചുവിടാൻ തീരുമാനിച്ചു. അവരുടെ ഈ ദ്രുതഗതിയിലുള്ള ഇടപെടലാണ് പിന്നീട് നടന്നതെല്ലാം സുഗമമാക്കിയത്.

ആശുപത്രിയിലെത്തുമ്പോഴേക്കും സെറീനയുടെ പ്രസവം ഏതാണ്ട് പൂർത്തിയാകാറായിരുന്നു. ബസ് ജീവനക്കാർ നേരത്തെ നൽകിയ വിവരത്തെ തുടർന്ന് ആശുപത്രി ജീവനക്കാർ ഇതിനകം തന്നെ അമ്മയേയും കുഞ്ഞിനേയും ശ്രുശ്രൂഷിക്കാൻ സജ്ജരായിരുന്നു. ഡോ. ലീനത്ത്, ഡോ. യാസിർ, ഡോ. ആന്റണി എന്നിവർ അടങ്ങുന്ന സംഘം ബസിൽ തന്നെ പ്രസവം നടത്തി ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിന് പുറത്തെടുത്തു. ജൂൺ 8ന് തിരുനാവായയിലെ ആശുപത്രിയിൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്യാനിരിക്കുകയായിരുന്നു സെറീന.

KSRTC ജീവനക്കാരുടെയും അമല ആശുപത്രിയിലെ മെഡിക്കൽ ടീമിന്റെയും സമയോചിതമായ ഇടപെടലിനു ഫലമായി സെറീനയും അവരുടെ പെൺകുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഈ സംഭവം ബസ് ജീവനക്കാരുടെ പ്രശംസനീയമായ മനസ്സാന്നിധ്യത്തെയും സമയോചിതമായ പ്രവർത്തനത്തിൻ്റേയും, സുരക്ഷിതമായ പ്രസവം ഉറപ്പാക്കിയ മെഡിക്കൽ പ്രൊഫഷണലുകളുടെ സമർപ്പണത്തെയും എടുത്തുകാണിക്കുന്നു.

സെറീനയുടെ സുരക്ഷിത പ്രസവവും KSRTC ജീവനക്കാരുടെ ദ്രുത പ്രതികരണവും വാർത്ത പെട്ടെന്നു തന്നെ പരന്നു. അവരുടെ മികച്ച സേവനത്തിനും ഷിജിത്തിനെയും അജയനെയും അധികൃതർ അഭിനന്ദിച്ചതായും റിപ്പോർട്ടുണ്ട്. സെറീനയുടെയും അവരുടെ കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച KSRTC ജീവനക്കാർക്ക് അംഗീകാരം ലഭിച്ചത് വളരെ സന്തോഷകരമാണ്. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽപ്പോലും ആളുകൾ ഒത്തുചേരുമ്പോൾ മനുഷ്യരാശിക്ക് എന്തും നേടാനാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments