കോട്ടയം : കോട്ടയം അതിരൂപതയിലെ തിരുഹൃദയ ആശ്രമ [OSH] സമൂഹ അംഗമായ ഫാ : ജോസ് മാമ്പുഴക്കൽ അന്തരിച്ചു. സംസ്‌കാരം വെളളിയാഴ്ച (31.05.2024) ഉച്ചകഴിഞ്ഞ് തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തില്‍.
ജോസ് അച്ചന്റെ മൃതശരീരം വെളളിയാഴ്ച രാവിലെ 7 മണിക്ക് കാരിത്താസ് മോർച്ചറിയിൽനിന്നും തിരിഹൃദയകുന്നാശ്രമത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശ്രമത്തിൽ ആരംഭിക്കും.
മൃതസംസ്കാര ശുശ്രുഷയുടെ രണ്ടാം ഭാഗം അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ കാർമികത്വത്തിൽ ആശ്രമത്തിൽ വച്ചും തുടർന്ന് മൂന്നാം ഭാഗം വി. കുർബാനയോടുകൂടി തിരുഹൃദയക്കുന്ന് ആശ്രമദേവാലയത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്