മലയാളി വനിത കാനഡയിലെ സുപ്പീരിയര്‍ കോടതിയില്‍ ജഡ്ജി. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനിയായ കരിസ്സിമ മാത്തന് (57) കാനഡയിലെ ഓണ്ടേറിയോ സുപ്പീരിയര്‍ കോടതിയില്‍ ജഡ്ജിയായി നിയമിതിയായി.
ഓസ്ഗുഡെ ഹാള്‍ ലോ സ്കൂളില്‍ നിന്ന് എല്‍എല്‍ബിയും കൊളംബിയ സര്‍വകലാശാലയില്‍
നിന്ന് എല്‍എല്‍എമ്മും നേടിയ കരിസ്സിമ ഒട്ടാവ, ന്യൂ ബ്രണ്സ്വിറ്റ് സര്‍വകലാശാലകളില്‍ അധ്യാപികയായിരുന്നു.
കാനഡയില്‍ അധ്യാപകരായിരുന്ന അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ പരേതരായ യൂസേബിയോസ് മാത്തന്റെയും എല്‍സിയുടെയും ഏകമകളായ കരിസ്സിമ ജനിച്ചത് അര്ത്തുങ്കലിലാണെങ്കിലും വളര്‍ന്നതു മോണ്‍ട്രിയലിലാണ്.
കരിസ്സിമ്മയുടെ പിതാവ് യൗസേബിയോസിന്റെ സഹോദരനാണ് മുന്‍ എം.പി മുന്‍ എംപി ജോസഫ് മാത്തന്. നിരവധി പുസ്തകങ്ങള്‍ കരിസ്സിമ എഴുതിയിട്ടുണ്ട്. ഭര്‍ത്താവ്: ജേസണ്‍.