Tuesday, December 24, 2024

HomeNewsKeralaസംസ്ഥാനത്തെ 11 നിയമസഭാ സീറ്റിൽ BJP ഒന്നാമത്; എട്ടിൽ രണ്ടാമത്; 13 സീറ്റിൽ എൽഡിഎഫ് മൂന്നാമത്

സംസ്ഥാനത്തെ 11 നിയമസഭാ സീറ്റിൽ BJP ഒന്നാമത്; എട്ടിൽ രണ്ടാമത്; 13 സീറ്റിൽ എൽഡിഎഫ് മൂന്നാമത്

spot_img
spot_img

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്തും എട്ടിടത്ത് രണ്ടാമതും എത്തി. 121 ഇടങ്ങളിലും എൽഡിഎഫ് പിന്നിൽ പോയെന്ന് മാത്രമല്ല, ഇതിൽ 13 ഇടത്തും മൂന്നാമതായി.

110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാൻ കഴിഞ്ഞുള്ളൂ. ലോക്‌സഭയില്‍ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബിജെപി നിയമസഭാ കണക്കിലും ഇടതിനോട് ബലാബലത്തില്‍ നില്‍ക്കുന്ന സ്ഥിതി കൗതുകമുണര്‍ത്തുന്നതാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍ഡിഎഫും 41 സീറ്റ് യുഡിഎഫുമാണ് നേടിയിരുന്നത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമം ഉള്‍പ്പെടെ 9 മണ്ഡലങ്ങളിലാണ് ബിജെപി അന്ന് രണ്ടാം സ്ഥാനത്തെത്തിയത്. നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലാണ് ബിജെപി 2021ൽ രണ്ടാമതെത്തിയത്.

ബിജെപി ഒന്നാമത്തെത്തിയ മണ്ഡലങ്ങൾ

1. കഴക്കൂട്ടം
2. വട്ടിയൂർക്കാവ്
3. നേമം
4. ആറ്റിങ്ങൽ
5. കാട്ടാക്കട
6. മണലൂര്‍
7. ഒല്ലൂർ
8. തൃശൂർ
9. നാട്ടിക
10. പുതുക്കാട്
11. ഇരിങ്ങാലക്കുട

ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ

1. തിരുവനന്തപുരം
2. കോവളം
3. നെയ്യാറ്റിന്‍കര
5. ഹരിപ്പാട്
6. കായംകുളം
7. പാലക്കാട്
8. മഞ്ചേശ്വരം
9. കാസര്‍ഗോഡ്‌

എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍

1. നേമം
2. കഴക്കൂട്ടം
3. വട്ടിയൂർക്കാവ്
4. കാട്ടാക്കട
5. തിരുവനന്തപുരം
6. കോവളം
7. നെയ്യാറ്റിൻകര
8 കായംകുളം
9. ഹരിപ്പാട്
10. ഇരിങ്ങാലക്കുട
11. തൃശൂർ
12. മഞ്ചേശ്വരം

13.കാസർഗോഡ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments