മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.)
മത്സരരംഗത്തും ചാരിറ്റിപരമായ കാര്യങ്ങളിലും വേറിട്ട ഒരു ശൈലിക്ക് രൂപം കൊടുക്കുന്ന പ്രസ്ഥാനമാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് ലോകം മുഴുവന്‍ കൊറേണ എന്ന മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണല്ലോ. ആയതിനാല്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മത്സരങ്ങളും സോഷ്യല്‍ ആക്ടിവിറ്റീസും വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. എങ്കിലും ചീട്ടുകളി പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീണ്ടും ഒരു ചീട്ടുകളി മത്സരം നടത്തുവാന്‍ തീരുമാനിച്ചു. 2021 ജൂണ്‍ 19 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E., Oaktom Street, Deplaines IL 60018) വച്ചാണ് മത്സരം നടത്തുന്നത്.
ഈ വാശിയേറിയ മത്സരത്തില്‍ 28 ല്‍ ഒന്നാം സമ്മാനം പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലം സമ്മാനം സൈമണ്‍ ചക്കാലപടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും ട്രോഫിയുമാണ്.
റമ്മി മത്സരത്തില്‍ ഒന്നാം സമ്മാനം ലിന്റോ ജോസഫ് ഒറവക്കുഴിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും, നാലാം സമ്മാനം ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറുമാണ്.
ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഭാരവാഹികളായ ബിനു കൈതക്കത്തൊട്ടി (പ്രസിഡന്റ്), ബൈജു പരുമല (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടശ്ശേരിയില്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.), സിബി കൈതക്കത്തൊട്ടിയില്‍ (ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍) റൊണാള്‍ഡ് പൂക്കുമ്പേല്‍ (ജോയിന്റ് കണ്‍വീനര്‍), രാജു ആക്കാത്തറ (ജോയിന്റ് കണ്‍വീനര്‍), സൈമണ്‍ ചക്കാലപ്പടവില്‍ (ടൂര്‍ണമെന്റ് ജഡ്ജ്), അലക്‌സ് പടിഞ്ഞാറേല്‍ (ടൂര്‍ണമെന്റ് ജഡ്ജ്) എന്നിവരുടെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പേഴ്‌സിന്റെയും പേരില്‍ സ്വാഗതം ചെയ്യുന്നു.
For More InformationO Binu Kaithakkathottiyil -+1 (773) 544-1975, Manoj Vanchiyil -+1 (847) 999-8070, sibi Kaithakkathottiyil -+1 (773) 620-1202.