Monday, December 23, 2024

HomeWorldMiddle Eastകുവൈത്തില്‍ സ്വകാര്യമേഖലയില്‍ ഇനി ഇരട്ടി സ്വദേശിവല്‍ക്കരണം; മലയാളികള്‍ക്ക് തിരിച്ചടി

കുവൈത്തില്‍ സ്വകാര്യമേഖലയില്‍ ഇനി ഇരട്ടി സ്വദേശിവല്‍ക്കരണം; മലയാളികള്‍ക്ക് തിരിച്ചടി

spot_img
spot_img

കുവൈത്ത് സിറ്റി : സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കാന്‍ കുവൈത്ത് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുഴുവന്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ സാധിക്കാന്‍ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നത്.

നിലവില്‍ സ്വകാര്യമേഖലയില്‍ 25% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഇതു 50% ആക്കാനാണ് പദ്ധതി. എന്നാല്‍ പെട്രോളിയം മേഖലയില്‍ 30%ല്‍നിന്ന് 60% ആക്കി ഉയര്‍ത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അല്‍ യൂസഫ് ചര്‍ച്ച നടത്തി. സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയല്‍ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നും സൂചനയുണ്ട്.

എന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വദേശിവല്‍ക്കരണം ശക്തമാകുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ വിദേശികളുടെ ജോലി സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. സ്വദേശികള്‍ക്ക് മൂന്നും നാലും ഇരട്ടി ശമ്പളം നല്‍കേണ്ടതിനാല്‍ വിദേശികളുടെ ചെറുകിട കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments