കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ നഗരമധ്യത്തിലുള്ള ഒരു ചത്വരത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ആക്രമണത്തിന് ഇരയായത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പ്രധാനമന്ത്രിയെ അടിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു,
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്‌നസ് ഹ്യൂനിക്കെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഡെന്മാര്‍ക്കില്‍ വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്.