അങ്കമാലി: അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്. അങ്കമാലി പറകുളത്താണ് സംഭവം. അങ്കമാലി പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ് വിന്‍ (5) എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ മലഞ്ചരക്ക് വ്യാപാരിയാണ് ബിനീഷ്.
വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപിടുത്തം. അപകട കാരണം പോലീസ് പരിശോധിച്ച് വരികയാണ്. അപകട കാരണമോ മറ്റ് വിവരങ്ങളോ വ്യക്തമല്ല.