Monday, December 23, 2024

HomeMain Storyരാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന് സൂചന, റായ്ബറേലി നിലനിര്‍ത്തും

രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന് സൂചന, റായ്ബറേലി നിലനിര്‍ത്തും

spot_img
spot_img

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന് സൂചന. വയനാട്ടി​ൽ സന്ദർശനം നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയാവും രാഹുൽ ഗാന്ധി നിലനിർത്തുക.

വയനാട് മണ്ഡലത്തിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പ്രിയങ്കയുടെ കൂടി അഭിപ്രായം തേടിയതിന് ശേഷമാണ് വയനാട്ടിൽ നിന്നും അവർ മത്സരിക്കേണ്ട തീരുമാനം കോൺഗ്രസ് എടുത്തത്. കേരളത്തിലെ ഏതെങ്കിലും മുതിർന്ന നേതാവാകും കോൺഗ്രസിന് വേണ്ടി വീണ്ടും ജനവിധി തേടുക.

രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുപ്രകാരം രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും.

ഏഴു കേന്ദ്രമന്ത്രിമാരെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം യുപിയിൽ മികച്ച വിജയം തേടിയതോടെ, സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽഗാന്ധിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് രാഹുൽ റായ്ബറേലി നിലനിർത്തുന്നത്. രാഹുൽ ഗാന്ധി രാജിവെച്ചാൽ ആറ് മാസത്തിനുള്ളിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments