ടൊറോന്റോ: 389 യാത്രക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറോന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നയുടെനെയാണ് വിമാനത്തിന് തീപിടിക്കുന്നത്. അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ബോയിങ് ഫ്ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് തീ പിടിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രാദേശിക സമയം 8:46ന് പുറപ്പെട്ടെ വിമാനം മിനിറ്റുകള്‍ക്കകം 9:50 ന് തിരിച്ചിറങ്ങുകയായിരുന്നു. വിമാനം പുറപ്പെടുമ്പോള്‍ വലത് എഞ്ചിനില്‍ നിന്ന് തീ പടരുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ചെറിയ സ്ഫോടനത്തോടെ വിമാനത്തിന്റെ ടെയില്‍ കത്തിനശിച്ചു.
അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന 400 യാത്രക്കാര്‍ക്കും കാബിന് ക്രൂവിനും പരിക്കുകളില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതോടെ വന്‍ അപകടം ഒഴിവായി. എഞ്ചിൻ കംപ്രസർ തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് എയർ കാനഡ പ്രതിനിധി പിന്നീട് അറിയിച്ചു.