നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് തൃശൂർ നഗരത്തിലെ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. പ്രതിമ പൂർണമായും തകർന്ന നിലയിലാണ്. ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം – കോഴിക്കോട് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
തൃശ്ശൂരിൻ്റെ വികസനത്തിന് നിർണായക സംഭാവന നൽകിയ കൊച്ചി നാട്ടുരാജ്യത്തിൻ്റെ ഭരണാധികാരിയായിരുന്ന ശക്തൻ തമ്പുരാൻ്റെ പ്രതിമ ‘ടൗൺ സ്ക്വയറിൽ’ സ്ഥാപിതമായതാണ്.
അതേസമയം, അന്തിക്കാടിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്തിക്കാട് ചാഴൂരിൽ ഇന്ന് പുലർച്ചെ ആറര മണിയോടു കൂടിയായിരുന്നു സംഭവം. കൊറ്റംകുളത്തിന് സമീപം താമസമാക്കിയ വേളൂക്കര ഗോപിയാണ് മരിച്ചത്. അപകടസമയം കടയിൽ ഉണ്ടായിരുന്നവർക്കാണ് പരിക്ക്.