Thursday, December 19, 2024

HomeMain Storyകേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം ഏ​ഴ് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ

കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം ഏ​ഴ് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ

spot_img
spot_img

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം ഏ​ഴ് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്ക് പു​റ​മെ ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ (മ​ധ്യ​പ്ര​ദേ​ശ്), രാ​ജ്നാ​ഥ് സി​ങ് (ഉ​ത്ത​ർ പ്ര​ദേ​ശ്), മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ (ഹ​രി​യാ​ന), സ​ർ​ബാ​ന​ന്ദ സോ​ണോ​വാ​ൾ (അ​സം), എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി (ക​ർ​ണാ​ട​ക), ജി​തി​ൻ റാം ​മാ​ഞ്ചി (ബി​ഹാ​ർ) എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. കു​മാ​ര​സ്വാ​മി​യും (ജെ.​ഡി.​എ​സ്) മാ​ഞ്ചി​യും (ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച) ഒ​ഴി​കെ എ​ല്ലാ​വ​രും ബി.​ജെ.​പി​ക്കാ​രാ​ണ്.

മഹാരാഷ്ട്രക്ക്​ ആറ്​ മന്ത്രിമാർ

മും​ബൈ: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന്​ ആ​റ്​ മ​ന്ത്രി​മാ​ർ. ക​ഴി​ഞ്ഞ ര​ണ്ട്​ ത​വ​ണ​യും മോ​ദി സ​ഭ​യി​ൽ മ​ന്ത്രി​മാ​രാ​യി​രു​ന്ന ബി.​ജെ.​പി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പി​യൂ​ഷ്​ ഗോ​യ​ൽ, നി​തി​ൻ ഗ​ഡ്​​ക​രി എ​ന്നി​വ​രും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ്​ ഇ​ന്ത്യ-​എ പ്ര​സി​ഡ​ന്റ് രാം​ദാ​സ്​ അ​ത്താ​വാ​ലെ​യും ഇ​ത്ത​വ​ണ​യും മ​ന്ത്രി​സ​ഭ​യി​ലി​ടം നേ​ടി.

ബി.​ജെ.​പി യു​വ എം.​എ​ൽ.​എ​മാ​രാ​യ ര​ക്ഷ ഖ​ഡ്​​സെ, മു​ര​ളീ​ധ​ർ മൊ​ഹോ​ൽ, ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യി​ലെ പ്ര​ദാ​പ്​​റാ​വു ജാ​ദ​വ്​ എ​ന്നി​വ​രാ​ണ്​ പു​തു​മു​ഖ​ങ്ങ​ൾ.

ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞെ​ങ്കി​ലും നാ​ഗ്​​പൂ​രി​ൽ നി​തി​ൻ ഗ​ഡ്​​ക​രി​ക്ക്​ ര​ണ്ടാം ജ​യ​മാ​ണ്. ആ​ർ.​എ​സ്.​എ​സ്​ ആ​സ്ഥാ​ന​മു​ള്ള നാ​ഗ്​​പു​ർ ബി.​ജെ.​പി പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​ലൂ​ടെ​യാ​ണ്. ഇ​തു​വ​രെ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന പി​യൂ​ഷ്​ ഗോ​യ​ലി​ന്​ ഇ​ത്ത​വ​ണ മും​ബൈ നോ​ർ​ത്തി​ൽ ക​ന്നി​യ​ങ്ക​മാ​യി​രു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments