Wednesday, March 12, 2025

HomeMain Storyഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞു തകര്‍ത്തു; ടി-20 യില്‍ ആറു റണ്‍സ് ജയം

ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞു തകര്‍ത്തു; ടി-20 യില്‍ ആറു റണ്‍സ് ജയം

spot_img
spot_img

ന്യൂയോര്‍ക്ക്: ചെറിയ ടോട്ടലില്‍ ഇന്ത്യയെ ഒതുക്കിയ പാക്കിസ്ഥാനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യയ്ക്ക് മിന്നും ജയം. ക്രിക്കറ്റിലെ ബദ്ധ ശത്രുക്കളായ ഇന്തദ്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ടുി-20 പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ മാസ്മരിക ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇഫ്തീഖര്‍ അഹമ്മദിന്റെയും വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ കുത്തമുനയായത്. സ്‌കോര്‍ ഇന്ത്യ 19 ഓവറില്‍ 119ന് ഓള്‍ ഔട്ട്, പാകിസ്ഥാന്‍ 20 ഓവറില്‍ 113-7.

14 ഓവറില്‍ 80 റണ്‍സെന്ന സുരക്ഷിത സ്ഥാനത്തു നിന്നുമാണ് പാക്കിസ്ഥാനെ ബുംമ്ര പരാജയത്തിലേക്ക് വലിച്ചുകൊണ്ടുപോയത്. അവസാന ആറോവറില്‍ 40 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 15-ാം ഓവറില്‍ ആദ്യ പന്തില്‍ ബുമ്ര പൊരുതി നിന്ന മുഹമ്മദ് റിസ്വാനെ(44 പന്തില്‍ 31) ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാകിസ്ഥാന്‍ പതറി. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ ഷദാബ് ഖാനെയും വീഴ്ത്തി പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. ഇതോടെ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട പാകിസ്ഥാന് അവസാന മൂന്നോവറില്‍ ലക്ഷ്യം 30 റണ്‍സായി. പതിനെട്ടാം ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ് നോ ബോള്‍ അടക്കം ഒന്‍പത് റണ്‍സ് വഴങ്ങിയതോടെ ലക്ഷ്യം രണ്ടോവറില്‍ 21 റണ്‍സായി. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ബുമ്ര അവസാന പന്തില്‍ ഇഫ്തീഖര്‍ അഹമ്മദിനെ പുറത്താക്കി പാക് ലക്ഷ്യം അവസാന ഓവറില്‍ 18 റണ്‍സാക്കി.

അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇമാദ് വാസിമിനെ(23 പന്തില്‍ 15) റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ കുടുക്കി. . അടുത്ത രണ്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ഷഹീന്‍ അഫ്രീദിയും നസീം ഷായും അവസാന മൂന്ന് പന്തില്‍ ലക്ഷ്യം 16 റണ്‍സാക്കി. നാലാം പന്തില്‍ ബൗണ്ടറി നേടിയ നസീം ഷാ അവസാന രണ്ട് പന്തിലെ ലക്ഷ്യം 12 റണ്‍സാക്കി. അഞ്ചാം പന്തും ബൗണ്ടറി കടത്തിയ നസീം ഷാക്ക് അവസാന പന്തില്‍ സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. വിജയം ഇന്ത്യയ്‌ക്കൊപ്പവും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments