Thursday, September 19, 2024

HomeAmericaഅധോലോക സംഘത്തിന്റെ ആക്രമണം: മെക്‌സിക്കോയില്‍ രണ്ടു കുഞ്ഞുങ്ങളും നാലു സ്ത്രീകളും ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

അധോലോക സംഘത്തിന്റെ ആക്രമണം: മെക്‌സിക്കോയില്‍ രണ്ടു കുഞ്ഞുങ്ങളും നാലു സ്ത്രീകളും ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

spot_img
spot_img

മെക്‌സിക്കോ: അധോലോക സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു നടത്തിയ ആക്രമണത്തില്‍ മെക്‌സിക്കോയില്‍ രണ്ടു കുഞ്ഞുങ്ങളും നാലു സ്ത്രീകളും ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. അക്രമികളുടെ കണ്ണില്‍പ്പെടാതിരുന്ന രണ്ടു പേര്‍ രക്ഷപെട്ടു.
മധ്യ മെക്സിക്കോയിലെ ഒരു വീട്ടില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.ഗ്വാനജുവാട്ടോയിലെ ലിയോണ്‍ നഗരത്തിലെ വീട്ടിലേക്ക് അധോലോകസംഘം ആയുധങ്ങളുമായി കയറി നേരില്‍ കണ്ടവര്‍ക്കുനേരെ വെടി ഉതിര്‍ക്കുകയയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ രണ്ട് കുട്ടികളും നാല് സ്ത്രീകളും കൊല്ലപ്പെട്ടു. അക്രമികള്‍ വരുന്നത് കണ്ട് ഒളിച്ചിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു.
സംഭവം നടന്ന ഗ്വാനജുവാറ്റോ മേഖല തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശമാണ്. വന്‍ മയക്കുമരുന്ന് റാക്കറ്റ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട.് മോഷണവും കൊലപാതകവും ഇവിടെ നിത്യസംഭവമാണ്. ആയിരക്കണക്കിനു ജീവനുകള്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക മൂലം ഈ മേഖലയില്‍ നഷ്ടമായിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments