Friday, September 20, 2024

HomeAmericaചിക്കാഗോയില്‍ സ്ഥിരമായി താമസ സൗകര്യമില്ലാതെ ഷെല്‍ട്ടറുകളില്‍ കഴിയുന്നത് 19000 ത്തോളം ആളുകള്‍;കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടിയിലധികമെന്ന് റിപ്പോര്‍ട്ട്

ചിക്കാഗോയില്‍ സ്ഥിരമായി താമസ സൗകര്യമില്ലാതെ ഷെല്‍ട്ടറുകളില്‍ കഴിയുന്നത് 19000 ത്തോളം ആളുകള്‍;കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടിയിലധികമെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

ചിക്കാഗോ: ചിക്കാഗോയില്‍ വീടുകളില്ലാതെ ഷെല്‍ട്ടറുകളിലായി കഴിയുന്നത് 19000 ത്തോളം ആളുളെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഷെല്‍ട്ടറുകളില്‍ താമസിക്കുന്നവരുടെ എണ്ണം രണ്ടിരട്ടിയിലധികം വര്‍ധിച്ചു. കുടിയേറ്റക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടയൊണ് ഈ പ്രതിസന്ധി ചിക്കാഗോ നഗരത്തില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തിറക്കിയ വാര്‍ഷിക നഗര സര്‍വേ പ്രകാരം ചിക്കായോഗില്‍ ജനുവരി 25 ന് 18,836 ആളുകള്‍ക്ക് സ്ഥിരമായ ഭവനരഹിതരാണെന്ന് കണ്ടെത്തി, കഴിഞ്ഞ വര്‍ഷം ഇത് 6,139 ആയിരുന്നു. വീടില്ലാത്തവരുടേയും ഷെല്‍ട്ടറുകളില്‍ താമസിക്കുന്നവരുടേയും ചേര്‍ത്തുള്ള കണക്കാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
വന്‍ തോതില്‍ വീടുകളുടെ ആവശ്യകതയാണ് ഈ സര്‍വേയിലൂടെ വ്യക്തമാക്കുന്നത്. ചിക്കാഗോയില്‍ മാത്രമല്ല, അമേരിക്കയിലുടനീളം ഈ അവസ്ഥയാണുള്ളതെന്നു ചിക്കാഗോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാമിലി ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ്.മാനേജിംഗ് ഡെപ്യൂട്ടി കമ്മീഷണര്‍ മൗറ മക്കോളി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments