ന്യൂജേഴ്സി : സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് ക്വയര്‍, വാഷിംഗ്ടണ്‍ ടൗണ്‍ഷിപ് , ന്യൂജേഴ്സി, അവരുടെ മ്യൂസിക് ആല്‍ബം Tikvah (ഹോപ്പ്) ജൂണ്‍ 9 ഞായറാഴ്ച ആരാധനയോടനുബന്ധിച്ചു പുറത്തിറക്കി. ഇടവക വികാരി റെവ ജോണ്‍ ടി എസ് ആല്‍ബത്തിന്റെ ആദ്യ കോപ്പി ഇടവക വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസിന് നല്കി പ്രകാശനം ചെയ്തു .
ഇടവകയിലെ അംഗങ്ങളായ ശ്രീ റെജി ജോസഫ് , ശ്രീ സാം പെണ്ണുക്കര , ശ്രീ കുരുവിള മാത്യു , ഷിബി തോമസ് കൂടാതെ DSMC മുന്‍ ഡിറെക്ടര്‍ റെവ ആശിഷ് തോമസ് ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ് ഡാളസ് , ജോബിന് തോമസ് ഫിലിപ്പ്, എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് റെവ ആശിഷ് തോമസ് ജോര്‍ജ്, സുജിത് എബ്രഹാം, ജോബിന് തോമസ് ഫിലിപ്പ് , കുരുവിള മാത്യു , ഷിബി തോമസ് , ജോസി പുല്ലാട് എന്നിവര്‍ ഈണം നല്കി .
മ്യൂസിക് ആല്‍ബം സുജിത് എബ്രഹാം സംവിധനം നിര്‍വഹിച്ചു , ശ്രീ ബോബി മാത്യൂസ് പ്രൊജക്റ്റ് മാനേജര്‍ ആയും , കുരുവിള മാത്യു അസ്സിസ്റ് പ്രൊജക്റ്റ് മാനേജര്‍ ആയും പ്രവര്‍ത്തിച്ചു ഗാനങ്ങള്‍ പ്രശസ്ത ഗായകരായ ഇമ്മാനുവേല്‍ ഹെന്റി, എലിസബത്ത് രാജു , മെറിന് ഗ്രിഗറി , മിഥില മൈക്കല്‍ , അനില്‍ കൈപ്പട്ടൂര്‍ , റെവ ആശിഷ് തോമസ് ജോര്‍ജ് , കൂടാതെ ഇടവകയിലെ വളര്‍ന്നുവരുന്ന ഗായകസംഘ അംഗങ്ങളായ സാറ വര്‍ഗീസ് , അനിക തോമസ് എന്നിവര്‍ ആലപിച്ചു
മ്യൂസിക് ആല്‍ബത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ https://tikvahalbum.com/എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് ഇടവകയുടെ കൊയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റെവ ജോണ്‍ ടി എസ് , സെക്രട്ടറി സജി മാത്യു , ട്രസ്റ്റീ ജിനു മാത്യു , മലയാളം വിഭാഗത്തിന് ശ്രീ ബോബി മാത്യൂസും , ഇംഗ്ലീഷ് വിഭാഗം ജോനാഥന് സാമും നേതൃത്വം നല്കുന്നു . കൊയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും
തുടര്‍ന്നും ക്ഷണിക്കുന്നു .