ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. ഇറ്റലിയില്‍ നന്ന ജി 7 ഉച്ചകോടിക്കിടെ എടുത്ത വിഡിയോ സെല്‍ഫിയാണ് മെലോനി അവരുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ഹലോ ഫ്രം ടീം മെലോഡി’ എന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. മെലോനിക്കു പുറകില്‍നിന്ന് മോദി ഇത് കേട്ട് ചിരിക്കുന്നതും കൈ വീശുന്നതും വിഡിയോയില്‍ കാണാനാകും. ഇറ്റലിയിലെ അപുലിയയില്‍ നടന്ന ഉച്ചകോടിക്കിടെയാണ് മെലോനി വിഡിയോ ഫോണില്‍ പകര്‍ത്തിയത്. ‘ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലോഡി’ എന്ന കുറിപ്പോടെയാണ് വിഡിയോ അവര്‍ പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെല്‍ഫിയും വൈറലായിരുന്നു. ‘ഇഛജ28ലെ നല്ല സുഹൃത്തുക്കള്‍, മെലോഡി’ എന്ന അടിക്കുറിപ്പോടെയാണ് അന്ന് ചിത്രം പോസ്റ്റ് ചെയ്തത്. വിഡിയോ നിമിഷങ്ങള്‍ക്കകമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിരവധി പേരാണ് ഇതിനു താഴെ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ, ഉച്ചകോടിക്കു മുന്നോടിയായി ഇരുവരും എടുത്ത സെല്‍ഫിയും വൈറലായിരുന്നു. ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ, മെലോനി അഭിനന്ദിച്ചതായി പി.എം.ഒ അറിയിച്ചു. പ്രതിരോധ, സുരക്ഷ സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
കൂടാതെ, വിവിധ രാഷ്ട്ര നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉള്‍പ്പെടെയുള്ളവരുമായാണ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.