Monday, December 23, 2024

HomeNewsIndiaമണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം വന്‍ തീപിടിത്തം; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട് കത്തിനശിച്ചു

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം വന്‍ തീപിടിത്തം; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട് കത്തിനശിച്ചു

spot_img
spot_img

ഇംഫാല്‍: ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുള്ള മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപമുള്ള വീടിനു തീപിടി്ചത് പരിഭ്രാന്തി പരത്തി. ഇംഫാലിലെ അതീവ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപത്തുള്ള വീടിനാണ് തീപിടിച്ചത്. കനത്ത സുരക്ഷയ്ക്കിടെയാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ വസതിയും സമീപത്തായാണ് സ്ഥിതിചെയ്യുന്നത്. തീപിടുത്തത്തില്‍ മുന്‍ ഐഎഎസ് ഓഫീസറുടെ വീട് പൂര്‍ണമായും കത്തിനശിച്ചു.

ഗോവ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന തന്‍ഖപോ കിപ്ജെന്‍യുടെ വീടിനാണ് തീപിടിച്ചത്. അദ്ദേഹത്തിന്റെ കുടുംബമാണ് ഒരു വര്‍ഷം മുമ്പ് വരെ ഇവിടെ താമസിച്ചിരുന്നത്.
മണിപ്പൂര്‍ സംഘര്‍ഷത്തേ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം നേരത്തെ നാടുവിട്ടിരുന്നു. അതിനാല്‍ ഒരു വര്‍ഷത്തിലേറെയായി ആള്‍താമസമില്ലാതെ കിടക്കുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വീടിന് തീപിടിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments