Monday, December 23, 2024

HomeMain Storyഅ​രു​ന്ധ​തി റോ​യി​ക്കും ഷേ​ഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ

അ​രു​ന്ധ​തി റോ​യി​ക്കും ഷേ​ഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ

spot_img
spot_img

ന്യൂ​ഡ​ൽ​ഹി: അ​രു​ന്ധ​തി റോ​യി​ക്കും ഷേ​ഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ. അ​രു​ന്ധ​തി റോ​യി​ക്കെ​തി​രാ​യ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​തി​ക​രി​ച്ചു. പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് എ​ന്ത് ചെ​യ്യാ​ന്‍ സാ​ധി​ക്കും എ​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​തി​ർ​ശ​ബ്​​ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി​യാ​ണ്​ ഫാ​ഷി​സം വ​ള​രു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ബി.​കെ. ഹ​രി​പ്ര​സാ​ദ്​ എ​ക്സി​ലെ പോ​സ്​​റ്റി​ൽ​ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പ​രാ​ജ​യ​ത്തി​ൽ നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ത​ന്ത്ര​മാ​ണ്​ ഇ​തെ​ന്നും ഹ​രി​പ്ര​സാ​ദ്​ പ​റ​ഞ്ഞു. അ​രു​ന്ധ​തി റോ​യി​ക്ക്​ മേ​ൽ യു.​എ.​പി.​എ ചു​മ​ത്തു​ന്ന​തി​ലൂ​ടെ ത​ങ്ങ​ൾ തി​രി​ച്ചു​വ​ന്നു​വെ​ന്ന്​ തെ​ളി​യി​ക്കാ​നാ​ണ്​ ബി.​ജെ.​പി​യു​ടെ ശ്ര​മ​മെ​ന്നും എ​ന്നാ​ൽ അ​ത്​ വി​ജ​യി​ക്കി​ല്ലെ​ന്നും തൃ​ണ​മൂ​ൽ നി​യു​ക്ത എം.​പി മ​ഹു​വ ​മൊ​യ്ത്ര​യും എ​ക്സി​ൽ പ്ര​തി​ക​രി​ച്ചു.

നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സും പീ​പ്ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യും ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മെ​ന്ന മൗ​ലീ​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ ഔ​ദ്യോ​ഗി​ക എ​ക്സ്​ ഹാ​ൻ​ഡി​ലി​ൽ പ​റ​ഞ്ഞു. വി​യോ​ജി​പ്പു​ക​ളെ തീ​വ്ര​വാ​ദ വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്കം ആ​ശ​ങ്കാ​ജ​ന​മാ​ണെ​ന്നും നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​ക​രി​ച്ചു. അ​രു​ന്ധ​തി റോ​യി​ക്കും ഷേ​ഖ്​ ഷൗ​ക്ക​ത്തി​നും എ​തി​രെ യു.​എ.​പി.​എ ചു​മ​ത്താ​നു​ള്ള നീ​ക്കം ഞെ​ട്ട​ലു​ള​വാ​ക്കി​യെ​ന്നാ​യി​രു​ന്നു​ പി.​ഡി.​പി അ​ധ്യ​ക്ഷ​യും ജ​മ്മു ക​ശ്മീ​ർ മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബു​ബ മു​ഫ്തി​യു​ടെ പ്ര​തി​ക​ര​ണം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രെ കു​റ്റ​ക​ര​മാ​യ ക​ട​ന്നു​ക​യ​റ്റം കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും മു​ഫ്​​തി എ​ക്സി​ൽ പ​റ​ഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments