Monday, December 23, 2024

HomeMain Storyയുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ

യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ

spot_img
spot_img

ഒബ്ബര്‍ഗന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): 100 ഓളം രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടിലാണ് രണ്ട് ദിവസത്തെ സമ്മേളനം നടന്നത്.

യുക്രെയ്‌നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുകയാണ് മേഖലയില്‍ നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമെന്ന പ്രമേയം 80 രാജ്യങ്ങള്‍ അംഗീകരിച്ചു.

റഷ്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. പങ്കെടുത്തതില്‍ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണ്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്ലന്‍ഡ്, ഇന്തോനേഷ്യ, മെക്സികോ, യു.എ.ഇ എന്നീ രാജ്യങ്ങളും പ്രമേയത്തില്‍ ഒപ്പിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments