Wednesday, March 12, 2025

HomeNewsKeralaരാജ്യസഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ നിന്ന് മൂന്ന് പേർക്കും എതിരില്ലാതെ ജയം

രാജ്യസഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ നിന്ന് മൂന്ന് പേർക്കും എതിരില്ലാതെ ജയം

spot_img
spot_img

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൂന്ന് പേർക്കും എതിരില്ലാതെ ജയം. എൽ.ഡി.എഫിൽ നിന്ന് സി.പി.ഐയിലെ പി.പി സുനീർ, കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫിൽ നിന്ന് മുസ്‌ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നു. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെ തന്നെ വിജയിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എം.പിമാരാണുള്ളത്.

സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതിഉൾപ്പെടെ മുസ്‌ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയാണ്.

കേരള കോൺഗ്രസ് (എം) ചെയർമാന്‍ കൂടിയാണ് ജോസ് കെ മാണി. അതേസമയം പൊന്നാനി സ്വദേശിയായ സുനീർ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments